കൊച്ചി: ബാങ്കില്‍ പോകാതെ എവിടെയിരുന്നും ബാങ്ക് അക്കൗണ്ട് തുടങ്ങാനും വായ്പ എടുക്കാനും സാധിക്കുന്ന വിധത്തിലുള്ള നൂതന ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനമായ "ബോബ് വേള്‍ഡി'നു ബാങ്ക് ഓഫ് ബറോഡ തുടക്കം കുറിച്ചു.
സേവ്, ഇന്‍വെസ്റ്റ്, ബോറോ, ഷോപ്പ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി 220 ഓളം സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കിയാണ് പുതിയ മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.
ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ് സ്റ്റോറിലും "ബോബ് വേള്‍ഡ്' ലഭ്യമാണ്. ഈ ആപ് ഉപയോഗിച്ച് പത്തു മിനിറ്റിനുള്ളില്‍ ഡിജിറ്റല്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനും ക്ഷണനേരംകൊണ്ട് വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ് സ്വന്തമാക്കാനും കഴിയും.
ഓണ്‍ലൈനായി അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ 50,000 രൂപ മുതല്‍ അഞ്ചു ലക്ഷം വരെയുള്ള വ്യക്തിഗത വായ്പകള്‍ ഇടപാടുകാരുടെ അക്കൗണ്ടിലെത്തുമെന്നു ബാങ്ക് ഓഫ് ബറോഡ എറണാകുളം ഹെഡ് കെ. വെങ്കടേശന് പറഞ്ഞു.
‘ബോബ് വേള്‍ഡ്’ മൊബൈല്‍ ആപ്പുമായി ബാങ്ക് ഓഫ് ബറോഡ
01:23 PM Sep 25, 2021 | Deepika.com