+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുസ്ഥിര വികസനം: പിന്തുണയുമായി ആക്സിസ് ബാങ്ക്

കൊച്ചി: സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനായി ആക്സിസ് ബാങ്ക് നിരവധി പരിപാടികൾ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി അടുത്ത അഞ്ചു വർഷത്തേയ്ക്ക് ഹോൾസെയിൽ ബാങ്കിംഗിനു കീഴിൽ സുസ്ഥിര സാന്പത്തിക ചട്ടക്കൂടിൽ
സുസ്ഥിര വികസനം: പിന്തുണയുമായി   ആക്സിസ് ബാങ്ക്
കൊച്ചി: സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനായി ആക്സിസ് ബാങ്ക് നിരവധി പരിപാടികൾ പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി അടുത്ത അഞ്ചു വർഷത്തേയ്ക്ക് ഹോൾസെയിൽ ബാങ്കിംഗിനു കീഴിൽ സുസ്ഥിര സാന്പത്തിക ചട്ടക്കൂടിൽ ഉൾപ്പെടുത്തിയിരിക്കുന്ന മേഖലകൾക്കുള്ള ബാങ്കിന്‍റെ വായ്പാ വിഹിതം 30,000 കോടി രൂപയായി ഉയർത്തി.

ഇതോടെ ബോർഡ് തലത്തിൽ ഒരു ഏകീകൃത പരിസ്ഥിതി, സാമൂഹ്യ, ഗവേണന്സ് (ഇഎസ്ജി) കമ്മിറ്റി രൂപീകരിച്ച ഇന്ത്യയിലെ ആദ്യ ധനകാര്യ സ്ഥാപനമായി ആക്സിസ് ബാങ്ക് .

സ്ഥാപനത്തിന്‍റെ പദ്ധതികൾക്കും പ്രകടനത്തിനും ഇഎസ്ജിയെ ഒരു തന്ത്രപരമായ മാർഗമായി സ്വീകരിക്കുകയെന്ന ബാങ്കിന്‍റെ ലക്ഷ്യം ഇവിടെ അടിവരയിടുന്നു. പ്രസ്ഥാനത്തിലുടനീളം മുതിർന്ന ബിസിനസ് നേതാക്കളെ ഇഎസ്ജിയുമായി സംയോജിപ്പിച്ച് മാനേജ്മെന്‍റ് തലത്തിലും ബാങ്ക് ഇഎസ്ജി സ്റ്റീയറിംഗ് കമ്മിറ്റി സ്ഥാപിച്ചു.

യുകെയിലെ ഗ്ലാസ്കോയിൽ നടക്കാൻ പോകുന്ന ഐക്യരാഷ്ട്ര സഭയുടെ 2021 കാലാവസ്ഥ ഉച്ചകോടിക്കു മുന്നോടിയായാണ് ബാങ്ക് പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 31 മുതൽ നവംബർ 12 വരെയാണ് ഉച്ചകോടി.