+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്‌കോഡ കുഷാക് 10,000 ബുക്കിംഗ് പൂര്‍ത്തിയാക്കി

കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യയുടെ മിഡ് സൈസ് എസ്‌യുവി "കുഷാക്കി'ന്‍റെ ബുക്കിംഗ് 10,000 കടന്നു. കൊറോണ മൂലമുണ്ടായ വിപണിയിലെ സമ്മര്‍ദ്ദവും വിതരണത്തിലെ വെല്ലുവിളികളും മറികടന്നാണ് കന്പനി ഈ നേട്ടം കൈവരിച്ചത
സ്‌കോഡ കുഷാക്  10,000 ബുക്കിംഗ് പൂര്‍ത്തിയാക്കി
കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യയുടെ മിഡ് സൈസ് എസ്‌യുവി "കുഷാക്കി'ന്‍റെ ബുക്കിംഗ് 10,000 കടന്നു. കൊറോണ മൂലമുണ്ടായ വിപണിയിലെ സമ്മര്‍ദ്ദവും വിതരണത്തിലെ വെല്ലുവിളികളും മറികടന്നാണ് കന്പനി ഈ നേട്ടം കൈവരിച്ചത്.

ഏറ്റവും നൂതന സാങ്കേതിക വിദ്യകളാണ് "കുഷാക്കി'ലൂടെ സ്‌കോഡ ഓട്ടോ ഇന്ത്യ ഉപയോക്താക്കള്‍ക്ക് ഉറപ്പുവരുത്തുന്നതെന്ന് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു. 2021 ഞങ്ങള്‍ക്ക് ഏറെ പ്രത്യേക നിറഞ്ഞതാണ്, കാരണം ഞങ്ങള്‍ രാജ്യത്ത് രണ്ട് പതിറ്റാണ്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്നും സാക് ഹോളിസ് പറഞ്ഞു.

ഔറംഗബാദില്‍ ആദ്യത്തെ ഫാക്ടറി സ്ഥാപിക്കുകയും ഒക്ടാവിയ ആരംഭിക്കുകയും ചെയ്തുകൊണ്ടാണ് സ്‌കോഡ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒക്ടേവിയുടെ തല്‍ക്ഷണ വിജയത്തിനു ശേഷം സ്‌കോഡ സൂപര്‍ബ്, ലോറ പോലുള്ള കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

2008 ല്‍ കമ്പനി പൂനെയിലും ഉല്‍പാദന കേന്ദ്രം ആരംഭിക്കുകയും ഫാബിയയുടെ രൂപത്തില്‍ മറ്റൊരു വിജയകരമായ ഉല്‍പ്പന്നത്തിന് ജന്മം നല്‍കി. തുടര്‍ന്നു 2010 ലും 2011 ലും യേതി, റാപ്പിഡ് എന്നിവയും പുറത്തിറക്കി. 2017 ല്‍ സ്‌കോഡ ഓട്ടോ ഇന്ത്യ കോഡിയാക് ആരംഭിക്കുകയും ലോകോത്തര ഉല്‍പ്പന്നങ്ങളുമായി ഉപഭോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് തുടരുകയും ചെയ്തു.

ഇതിനിടെ കമ്പനി ഒക്ടേവിയ വിആര്‍എസ് പരിമിതമായ സംഖ്യകളില്‍ അവതരിപ്പിച്ചു, പക്ഷേ അത് വളരെ പെട്ടെന്നുതന്നെ വിറ്റുപോയി. 2020 ല്‍ സ്‌കോഡ ഓട്ടോ ഇന്ത്യ കരോക്ക് അവതരിപ്പിച്ചു, 2021 ല്‍ കമ്പനി ഇന്ത്യ 2.0 പ്രോജക്ടിന് കീഴിലുള്ള ആദ്യ കാറായി കുഷാക്ക് പുറത്തിറക്കി.

ഓട്ടോമാറ്റിക് സ്‌റ്റൈല്‍ വേരിയന്‍റുകളിൽ 6 എയര്‍ബാഗുകളും ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റവും 40,000 രൂപ അധിക ചെലവില്‍ ലഭ്യമാണ്.

എൽഇഡി ടെയിൽ ലാന്പ്സ്, മൾട്ടി കൊളിയേഷൻ ബ്രേക്ക്, വയർലസ് ചാർജിംഗ്, പാർക്കിംഗ് സെൻസർ, സിക്സ് സ്പീഡ് ഗിയർ, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയവ ഇതിന്‍റെ പ്രത്യേകതകളാണ്. 110 കെഡബ്ല്യു പവറാണ് ഇതിന്‍റെ പ്രത്യേകത.

കേരളത്തിലെ ഷോറൂം വില 10.49 മുതൽ 21.33 ലക്ഷം വരെയാണ്.