+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെഡറല്‍ ബാങ്കില്‍ നിന്ന് വണ്‍കാര്‍ഡിന്‍റെ മൊബൈല്‍ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ്

കൊച്ചി: ഫെഡറല്‍ ബാങ്കും ഫിന്‍ടെക് സ്ഥാപനമായ വണ്‍കാര്‍ഡും ചേര്‍ന്നു മൊബൈല്‍ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. മൊബൈല്‍ ആപ്പിലൂടെ മൂന്നു മിനിറ്റിനുള്ളില്‍ സ്വന്തമാക്കാവുന്ന മൊബൈല്‍ ഫസ്റ്റ് ക്
ഫെഡറല്‍ ബാങ്കില്‍ നിന്ന് വണ്‍കാര്‍ഡിന്‍റെ മൊബൈല്‍ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ്
കൊച്ചി: ഫെഡറല്‍ ബാങ്കും ഫിന്‍ടെക് സ്ഥാപനമായ വണ്‍കാര്‍ഡും ചേര്‍ന്നു മൊബൈല്‍ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു.

മൊബൈല്‍ ആപ്പിലൂടെ മൂന്നു മിനിറ്റിനുള്ളില്‍ സ്വന്തമാക്കാവുന്ന മൊബൈല്‍ ഫസ്റ്റ് ക്രെഡിറ്റ് കാര്‍ഡ് പ്രധാനമായും യുവജനങ്ങളെ ലക്ഷ്യമിട്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

വണ്‍കാര്‍ഡിന്‍റെ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഉപയോഗിച്ചുതുടങ്ങാം. അല്ലെങ്കിൽ മൂന്നു മുതല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് വഴി മെറ്റല്‍ കാര്‍ഡ് ലഭിക്കുന്ന മുറയ്ക്ക് ഉപയോഗിക്കാം.

വണ്‍കാര്‍ഡുമായുള്ള പങ്കാളിത്തം ഫെഡറൽ ബാങ്കിന്‍റെ മികവുറ്റ സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ സാധിക്കും എന്നതിലുപരി വണ്‍ കാര്‍ഡിനും ഈ രംഗത്ത് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും ബിസിനസ് ഹെഡും (റീട്ടെയിൽ) ആയ ശാലിനി വാര്യര്‍ പറഞ്ഞു.

കൂടുതല്‍ ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന പുതിയ തലമുറയ്ക്കുവേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് സാങ്കേതികത്തികവുള്ള വണ്‍കാര്‍ഡ്. ഫെഡറല്‍ ബാങ്കുമായുള്ള സഹകരണത്തിലൂടെ കൂടുതല്‍ പേരിലേക്ക് സ്മാര്‍ട്ട് ബാങ്കിംഗ് സംവിധാനം എത്തിക്കാന്‍ സാധിക്കുമെന്നാണ് വണ്‍കാര്‍ഡ് സഹസ്ഥാപകനും സിഇഒയുമായ അനുരാഗ് സിന്‍ഹ പറഞ്ഞു.