എളുപ്പത്തിൽ തയാറാക്കാവുന്നതും സ്വാദ് ഊറുന്നതുമായ ആറുതരം ചമ്മന്തികളാണ് ഇത്തവണ പാചകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നെല്ലിക്ക ചമ്മന്തി
ചേരുവകൾ
നെല്ലിക്ക- നാല് എണ്ണം
തേങ്ങ ചിരകിയത്- നാല് ടേബിൾ സ്പൂണ്
കാന്താരിമുളക് - ആറ് എണ്ണം
അല്ലെങ്കിൽ
പച്ചമുളക്-മൂന്ന് എണ്ണം
ഉള്ളി- രണ്ട് എണ്ണം
ഇഞ്ചി- ഒരു ചെറിയ കഷണം
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- ഒരു തണ്ട്
തയാറാക്കുന്നവിധം
നെല്ലിക്ക കുരു കളഞ്ഞ് ചെറിയ കഷണങ്ങളാക്കി എടുക്കുക. ഇത് മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കണം. അതിലേക്ക് ഉള്ളി, മുളക്, ഇഞ്ചി, ഉപ്പ് ഇവ ചേർത്ത് അരക്കുക. അതിനുശേഷം ബാക്കി ചേരുവകളും ചേർത്ത് നന്നായി അരച്ചെടുക്കണം.
ജാതിക്ക ചമ്മന്തി
ചേരുവകൾ
ജാതിക്ക തൊണ്ട്- ഒരു ജാതിക്കയുടേത്
ഇഞ്ചി- ഒരു ചെറിയ കഷണം
ഉള്ളി-നാല് എണ്ണം
കാന്താരിമുളക്- ആറ് എണ്ണം
അല്ലെങ്കിൽ
പച്ചമുളക്- മൂന്ന് എണ്ണം
കാഷ്മീരി മുളകുപൊടി- കാൽ ടീ സ്പൂണ്
ഉപ്പ്- ആവശ്യത്തിന്
തേങ്ങ ചിരകിയത്- ഒരു കപ്പ്
തയാറാക്കുന്നവിധം
ജാതിക്കയുടെ പുറത്തെ തൊലി ചെത്തി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഇത് മിക്സിയിൽ വെള്ളമില്ലാതെ കറക്കി എടുക്കണം. അത് നന്നായി പൊടിഞ്ഞു വരും. അതിലേക്ക് ബാക്കി ചേരുവകൾ ചേർത്ത് നന്നായി അരച്ചെടുക്കണം.
പുതിന ചട്ണി
ചേരുവകൾ
പുതിനയില- ഒരു കപ്പ് അല്ലെങ്കിൽ ഒരു പിടി
മല്ലിയില- ഒരു പിടി
വെളുത്തുള്ളി- നാല് അല്ലി
കാന്താരിമുളക്- നാല് എണ്ണം
അല്ലെങ്കിൽ
പച്ചമുളക്- രണ്ട് എണ്ണം
തൈര്- ഒരു കപ്പ്
ഉപ്പ്- ആവശ്യത്തിന്
നാരങ്ങ നീര്- ഒരു ടീ സ്പൂണ്
തയാറാക്കുന്നവിധം
പുതിനയിലയും മല്ലിയിലയും നന്നായി വൃത്തിയാക്കി മിക്സിയിൽ അരയ്ക്കുക. വെളളം ചേർക്കരുത്. ഇതിലേക്ക് വെളുത്തുള്ളി, മുളക്, ഉപ്പ്, നാരങ്ങ നീര്, പകുതി തൈര് എന്നിവ ചേർത്ത് അരയ്ക്കണം. ബാക്കി തൈര് ഫോർക് വച്ച് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് അരച്ച കൂട്ട് ചേർത്ത് നന്നായി യോജിപ്പിക്കണം. ഉപ്പും പുളിയും എരിവും നോക്കുക. വേണമെങ്കിൽ തൈര് കൂടുതൽ ചേർക്കാം.
ബീറ്റ്റൂട്ട് ചമ്മന്തി
ചേരുവകൾ
ബീറ്റ്റൂട്ട്- ഒരെണ്ണം
ഉള്ളി- അഞ്ച് എണ്ണം
ഉണക്കമുളക്- നാല് എണ്ണം
ഉപ്പ്- ആവശ്യത്തിന്
ഉഴുന്നുപരിപ്പ്- ഒരു ടീ സ്പൂണ്
വാളൻപുളി- ഒരു നെല്ലിക്ക വലുപ്പത്തിൽ
തേങ്ങ ചിരകിയത്- രണ്ട് ടേബിൾ സ്പൂണ്
തയാറാക്കുന്നവിധം
ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായോ ഗ്രേറ്റ് ചെയ്തോ എടുക്കുക. ഇത് അൽപം എണ്ണയൊഴിച്ച് വഴറ്റി എടുക്കണം. അൽപം എണ്ണ ചീനച്ചട്ടിയിൽ ഒഴിച്ച് ഉഴുന്നു പരിപ്പ് ഇടുക. ഇത് മൂത്തുവരുന്പോൾ ഉണക്കമുളക്, ഉള്ളി ഇവ ചേർത്ത് വഴറ്റണം. ഇതിലേക്ക് പുളിയും ഇഞ്ചി അരിഞ്ഞതും ഉപ്പും തേങ്ങയും ചേർക്കുക. ഇത് വെള്ളം വറ്റി ഒന്നു മൂക്കുന്പോൾ സ്റ്റൗ ഓഫ് ചെയ്യണം. ഇത് വഴറ്റിയ ബീറ്റ്റൂട്ടിലേക്ക് ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക.
ടൊമാറ്റോ ചട്ണി
ചേരുവകൾ
തക്കാളി- രണ്ട് എണ്ണം
വെളുത്തുളളി- നാല് എണ്ണം
മുളകുപൊടി- അര ടീ സ്പൂണ്
പിരിയൻ മുളകുപൊടി- അര ടീ സ്പൂണ്
ഉണക്കമുളക്- ഒരെണ്ണം
ഉളളി- 15 എണ്ണം
മല്ലിയില- ഒരു തണ്ട്
ഉഴുന്നുപരിപ്പ്- കാൽ ടീ സ്പൂണ്
വെജിറ്റബിൾ ഓയിൽ- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
പഞ്ചസാര- ഒരു നുള്ള്
തയാറാക്കുന്നവിധം
ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് ചൂടാകുന്പോൾ ഉഴുന്നുപരിപ്പ് ഇടുക. അത് ചെറുതായി മൂത്തുവരുന്പോൾ ഉള്ളി നാലായി അരിഞ്ഞത് ഇട്ടുകൊടുക്കണം. അതിലേക്ക് ഉണക്കമുളക് ചേർക്കുക. തുടർന്ന് വെളുത്തുള്ളി ഇടണം. ശേഷം തക്കാളിയും ഉപ്പും ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്ന് എണ്ണ തെളിഞ്ഞുവരുന്പോൾ മുളകുപൊടി ചേർക്കണം. അതിലേക്ക് മല്ലിയില ചേർക്കുക. പിന്നീട് പഞ്ചസാര ഒരു നുള്ള് ചേർക്കണം. വഴന്ന ഈ കൂട്ട് മിക്സിയിൽ നന്നായി അരയ്ക്കുക. ഉപ്പ് കൃത്യമാണോയെന്ന് നോക്കണം. എല്ലാം ആവശ്യത്തിന് ഉണ്ടെങ്കിൽ വേറെ ഒരു പാത്രത്തിലേക്ക് മാറ്റി ഉപയോഗിക്കാം.
ഉണക്കച്ചെമ്മീൻ ചമ്മന്തി
ചേരുവകൾ
ഉണക്കച്ചെമ്മീൻ- 50 ഗ്രാം
ചെറിയ ഉള്ളി- എട്ട് എണ്ണം
മുളകുപൊടി- ഒരു ടേബിൾ സ്പൂണ്
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ഒരു ടേബിൾ സ്പൂണ്
തയാറാക്കുന്നവിധം
ഉണക്കച്ചെമ്മീൻ തലയും വാലും കളഞ്ഞ് വൃത്തിയാക്കി എണ്ണയൊഴിക്കാതെ വറുത്തെടുക്കുക. മിക്സിയുടെ ചെറിയ ജാറിൽ ഉള്ളിയും മുളകും ഉപ്പും ചേർത്ത് ഇത് ചതച്ചെടുക്കണം. അരഞ്ഞു പോകരുത്. അതിൽ ചെമ്മീനിട്ട് ഒന്നു പൾസ് ചെയ്യണം. ഇതും കൂടുതലായി പൊടിഞ്ഞു പോകരുത്. ഇത് ഒരു ബൗളിലാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഇളക്കണം. ഉണക്കച്ചെമ്മീൻ ചമ്മന്തി തയാർ.