കൊച്ചി: എംആര്‍എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ട് മത്സരങ്ങൾക്കായി ഇഡിമിത്സു ഹോണ്ട റേസിംഗ് ടീം അംഗങ്ങൾ ചെന്നൈയിൽ തിരിച്ചെത്തി.
ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ സ്പോർട്സ് ക്ലബിൽ അരങ്ങേറിയ ആദ്യറൗണ്ടിൽ ടീം മികച്ച പ്രകടനം നടത്തിയിരുന്നു. ദേശീയ ചാമ്പ്യൻഷിപ്പിന്റെ ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ്, ഹോണ്ട ഹോർനെറ്റ് 2.0 വൺ മെയ്ക്ക് റേസ്, പ്രോസ്റ്റോക്ക് 165 സിസി എന്നീ വിഭാഗങ്ങളിലായി 43 റൈഡർമാരാണ് ഹോണ്ടക്കായി മത്സരിക്കുന്നത്.
പ്രോസ്റ്റോക്ക് 165 സിസി വിഭാഗത്തിൽ രാജീവ് സേതു - സെന്തിൽ കുമാർ റൈഡർ ജോഡിയാണ് ഹോണ്ടയുടെ പോരാട്ടത്തിന് ചുക്കാൻ പിടിക്കുന്നത്. ആദ്യ റൗണ്ടിൽ 58 പോയിന്റുകളാണ് ടീം നേടിയത്.
ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ എൻഎസ്എഫ്250 ആർ, സിബിആർ 150 ആർ വിഭാഗങ്ങളിൽ ഹോണ്ടായുടെ 26 യുവ റൈഡർമാർ ആദ്യ സ്ഥാനങ്ങൾക്കായി മത്സരിക്കാനിറങ്ങുന്പോൾ, ഹോണ്ട ഹോർനെറ്റ് 2.0 വൺ മെയ്ക്ക് റേസിൽ രാജ്യത്തെ അനുഭവസമ്പന്നരായ 15 റൈഡർമാരാണ് അവരുടെ കരുത്ത് തെളിയിക്കാൻ ഇറങ്ങുന്നത്.
ശക്തവും മികച്ചതുമായ പ്രകടനത്തോടെ, റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ പാദത്തിൽ മികച്ച തുടക്കമാണ് ഹോണ്ട റേസിംഗ് ഇന്ത്യക്ക് ലഭിച്ചതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യപ്രൈവറ്റ് ലിമിറ്റഡ് ബ്രാൻഡ് ആൻഡ് കമ്യൂണിക്കേഷൻ സീനിയർ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു. ഈ വാരാന്ത്യത്തിലെ അടുത്ത റൗണ്ടിനായി ഞങ്ങൾ എല്ലാവരും തയാറാണെന്നും അദ്ദേഹം കൂട്ടിചേർത്തു.