ഗംഭീര മെമ്മറി, മികച്ച രൂപകല്പന, നല്ല ഡിസ്പ്ലേ, എന്നാൽ ബാറ്ററി അത്ര പോരാ- വിവോയുടെ വൈ73 എന്ന മോഡലിനെ ഇങ്ങനെ ചുരുക്കിപ്പറയാം. ഒക്ടാ-കോർ മീഡിയാടെക് പ്രോസസർ, ട്രിപ്പിൾ റിയർ കാമറ സെറ്റപ്പ് എന്നിവയുള്ള ഈ മോഡൽ 8 ജിബി, 128 ജിബി ശേഷിയോടെ ഒറ്റ വേരിയന്റ് ആണ് വരുന്നത്. 20,990 രൂപയാണ് വില.
എന്തായാലും വാല്യൂ ഫോർ മണി മോഡലാണ് ഇതും. ബാറ്ററി ശേഷി 4,000 എംഎച്ച് മാത്രമേ ഉള്ളൂ എന്നതാണ് ഒരു പോരായ്മ. എന്നാൽ 33 വാട്ട് ഫാസ്റ്റ് ചാർജിംഗ് ആ കുറവു നികത്താൻ ഉതകുന്നതാണ്.
6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ, 64 എംപി പ്രൈമറി സെൻസർ അടങ്ങുന്ന റിയർ ട്രിപ്പിൾ കാമറ, 16 എംപി ഫ്രണ്ട് കാമറ, മെമ്മറി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവയുണ്ടാകും.
എട്ടു ജിബി റാമിൽ മൂന്നു ജിബി എക്സ്റ്റെൻഡഡ് റാം ആയാണ് ഉപയോഗപ്പെടുത്തുന്നത്. ഒരേസമയം 20 ആപ്പുകൾ വരെ ഓപ്പണ്‍ ചെയ്ത് മെമ്മറിയിൽ വയ്ക്കാമെന്ന് കന്പനി അവകാശപ്പെടുന്നു.
തേജശ്രീ
8 ജിബി റാമോടെ വിവോ വൈ 73
02:56 PM Sep 09, 2021 | Deepika.com