+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബജറ്റ് മോഡലുമായി ടെക്നോ സ്പാർക്ക് 7ടി

പതിനായിരം രൂപയിൽ താഴെ വിലയ്ക്ക് അത്യാവശ്യം അടിപൊളി എന്നു വിശേഷിപ്പിക്കാവുന്ന ഫോണ്‍. മികച്ച കാമറയും ബാറ്ററി ബാക്ക്അപ്പും അടക്കം ഫീച്ചറുകൾ. തെരഞ്ഞെടുക്കാൻ ഇഷ്ടാനുസരണം കളറുകൾ. പേരുകേട്ട മോഡലുകൾ മാത്രമ
ബജറ്റ് മോഡലുമായി ടെക്നോ സ്പാർക്ക് 7ടി
പതിനായിരം രൂപയിൽ താഴെ വിലയ്ക്ക് അത്യാവശ്യം അടിപൊളി എന്നു വിശേഷിപ്പിക്കാവുന്ന ഫോണ്‍. മികച്ച കാമറയും ബാറ്ററി ബാക്ക്അപ്പും അടക്കം ഫീച്ചറുകൾ. തെരഞ്ഞെടുക്കാൻ ഇഷ്ടാനുസരണം കളറുകൾ. പേരുകേട്ട മോഡലുകൾ മാത്രമേ നോക്കൂ എന്ന നിർബന്ധമില്ലെങ്കിൽ ടെക്നോ സ്പാർക്ക് 7ടി എന്ന മോഡൽ ശ്രദ്ധിക്കാം.

4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഈ മോഡൽ 8,999 രൂപയ്ക്കാണ് ലഭിക്കുന്നത്. ആയിരം രൂപ ഡിസ്കൗണ്ട് നൽകി 7,999 രൂപയ്ക്കായിരുന്നു ആമസോണിൽ ആദ്യ ദിവസത്തെ വില്പന.

മീഡിയാടെക് ഹീലിയോ പ്രോസസർ, ആൻഡ്രോയ്ഡ് 11, ഡ്യുവൽ നാനോ സിം, 6.52 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേ, 48 എംപി പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ കാമറ സെറ്റപ്പ്, 8എംപി ഫ്രണ്ട് കാമറ, 6,000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയാണ് സവിശേഷതകൾ.

ടെക്നോ സ്പാർക്ക് 7 പ്രോ എന്ന മോഡൽ (6 ജിബി, 64 ജിബി) 10,999 രൂപയ്ക്കും ടെക്നോ സ്പാർക്ക് 7 (2 ജിബി, 32 ജിബി) 7,499 രൂപയ്ക്കും ടെക്നോ സ്പാർക്ക് 5 പ്രോ (4 ജിബി, 64 ജിബി) 9,998 രൂപയ്ക്കും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

ഒരു കാര്യം ശ്രദ്ധിക്കുക... ഉപയോഗിച്ചു നോക്കിയവരിൽനിന്ന് അഭിപ്രായം തേടിയശേഷം ഈ മോഡലുകൾ തീർച്ചയായും പരീക്ഷിക്കാവുന്നതാണ്.

തേജശ്രീ