മുംബൈ: സാങ്കേതിക തകരാറുണ്ടെന്നു സംശയിക്കുന്ന 1.8 ലക്ഷം കാറുകൾ തിരികെ വിളിച്ച് പരിശോധിക്കുമെന്നും തകരാറുണ്ടെങ്കിൽ പരിഹരിക്കുമെന്നും മാരുതി സുസുക്കി.
2018 മേയ് നാലിനും 2020 ഒക്ടോബർ 27 നും ഇടയിൽ നിർമിച്ചിട്ടുള്ള സിയാസ്, എർട്ടിഗ, വിറ്റാര ബ്രെസ, എസ് ക്രോസ്, എക്സ് എൽ 6 എന്നീ മോഡലുകളുടെ പെട്രോൾ വേരിയന്റുകളിൽപ്പെട്ട 1,81,754 യൂണിറ്റുകളാണ് കന്പനി തിരികെ വിളിക്കുന്നത്. തകരാറുള്ള ഭാഗം സൗജന്യമായി മാറ്റി സ്ഥാപിക്കുമെന്നും കന്പനി അറിയിച്ചു.