+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒരു ജില്ല ഒരു ഉത്പന്നം പദ്ധതി: പത്തുലക്ഷം സഹായം

ഒരുജില്ല ഒരു ഉത്പന്നം പദ്ധതിയിൽ ഈ വർഷം വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത് 108 യൂണിറ്റുകൾ. ഓരോ ജില്ലയിലെയും കാർഷിക ഉത്പന്നങ്ങളിൽ നിന്ന് വസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കുന്നതിനുള്ളതാണു
ഒരു ജില്ല ഒരു ഉത്പന്നം പദ്ധതി: പത്തുലക്ഷം സഹായം
ഒരുജില്ല ഒരു ഉത്പന്നം പദ്ധതിയിൽ ഈ വർഷം വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത് 108 യൂണിറ്റുകൾ. ഓരോ ജില്ലയിലെയും കാർഷിക ഉത്പന്നങ്ങളിൽ നിന്ന് വസായികാടിസ്ഥാനത്തിൽ മൂല്യവർധിത ഉത്പന്നങ്ങൾ തയാറാക്കുന്നതിനുള്ളതാണു പദ്ധതി.

വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിനായി സംസ്ഥാന ബഡ്ജറ്റിൽ 4.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും പദ്ധതി നടപ്പാക്കുന്നതിനുള്ള ഉത്പന്നങ്ങൾ വ്യവസായ വകുപ്പ് തരംതിരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: മരച്ചീനി

കൊല്ലം: മരച്ചീനിയും മറ്റു കിഴങ്ങു വർഗങ്ങളും

പത്തനംതിട്ട: ചക്ക

ആലപ്പുഴ, തൃശൂർ: നെല്ലുത്പന്നങ്ങൾ

കോട്ടയം, എറണാകുളം: കൈതച്ചക്ക

ഇടുക്കി: സുഗന്ധവ്യഞ്ജനങ്ങൾ

പാലക്കാട്: ഏത്തക്കായ, മലപ്പുറം

കോഴിക്കോട്: തേങ്ങയിൽ നിന്നുള്ള ഉത്പന്നങ്ങൾ

വയനാട്: പാലും പാലുത്പന്നങ്ങളും

കണ്ണൂർ: വെളിച്ചെണ്ണ

കാസർഗോഡ്: ചിപ്പിയുമായി ബന്ധപ്പെട്ട വ്യവസായ യൂണിറ്റുകൾ

വ്യവസായ യൂണിറ്റുകൾക്ക് ആവശ്യമായ കാർഷികോത്പന്നങ്ങൾ ഉത്പാദിപ്പിക്കുകവഴി കാർഷിക ഉത്പന്നങ്ങൾക്ക് മികച്ച വില ലഭിക്കും.

ഒരു യൂണിറ്റ് ആരംഭിക്കാൻ പത്തു മുതൽ 25 ലക്ഷം വരെ രൂപ ചെലവു വരുമെന്നാണു കണക്കാക്കുന്നത്. ഒരു യൂണിറ്റിൽ കുറഞ്ഞത് പതിനഞ്ചു പേർക്കെങ്കിലും നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കും. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ ബ്ളോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിലുള്ള വ്യവസായ വികസന ഓഫീസർ മാരെയാണു ബന്ധപ്പെടേണ്ടത്.