കൊച്ചി: ഫോക്സ്വാഗണിന്റെ പുതിയ എസ്യുവിയായ ടൈഗൂണിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു. ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍, ഓഫ്ലൈന്, റീട്ടെയില്‍ പ്ലാറ്റ്ഫോമുകളിലൂടെ ബുക്ക് ചെയ്യാം. ടൈഗൂണിൽ ആഗോളതലത്തില്‍ പ്രശസ്തമായ ടിഎസ്ഐ സാങ്കേതികവിദ്യയാണ്. 1.0 എല്‍, 1.5 എല്‍ എന്നീ രണ്ട് എൻജിന് ഓപ്ഷനുകളില്‍ ടൈഗൂണ്‍ ലഭ്യമാകും.