+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പരിഷ്‌കരിച്ച മോഡലുമായി വിവോ

കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ വിവോ വൈ12 എസ് അപ്‌ഗ്രേഡ് ചെയ്ത് അവതരിപ്പിച്ചു. മീഡിയാടെക് ഹീലിയോ പ്രോസസര്‍ മാറി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ആയി എന്നതാണ് ഏറ്റവും പ്രധാന സവിശേഷത. എന്നാല്‍ ഇന്ത്യയില്‍ പഴയമോഡല
പരിഷ്‌കരിച്ച മോഡലുമായി വിവോ
കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ വിവോ വൈ12 എസ് അപ്‌ഗ്രേഡ് ചെയ്ത് അവതരിപ്പിച്ചു. മീഡിയാടെക് ഹീലിയോ പ്രോസസര്‍ മാറി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ആയി എന്നതാണ് ഏറ്റവും പ്രധാന സവിശേഷത. എന്നാല്‍ ഇന്ത്യയില്‍ പഴയമോഡലും ഇതേ ചിപ് ഉപയോഗിച്ചു വിപണിയിലെത്തിയിരുന്നു.

പതിനായിരം രൂപയ്ക്ക് തൊട്ടുമുകളില്‍ ഒരു മികച്ച സ്മാര്‍ട്ട് ഫോണ്‍ ആണ് വിവോ വൈ12എസ്. വാര്‍ ഡ്രോപ് സ്റ്റൈല്‍ ഡിസ്‌പ്ലേ നോച്ച്, 5,000 എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ റിയര്‍ കാമറ സെറ്റപ്പ് എന്നിവ താരതമ്യേന കുറഞ്ഞവിലയ്ക്കു ലഭിക്കുന്നു എന്നത് നല്ലകാര്യം. ജനുവരിയിലാണ് ഈ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്.

സ്‌പെസിഫിക്കേഷനുകള്‍ ഇങ്ങനെ: ഫണ്‍ടച്ച് ഒഎസ് 11 അടങ്ങുന്ന ആന്‍ഡ്രോയ്ഡ് 11, 6.51 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ, 3 ജിബി റാം, 13 എംപി പ്രൈമറി സെന്‍സര്‍, 2 എംപി ഡെപ്ത് സെന്‍സര്‍, 8 എംപി സെല്‍ഫി കാമറ, 32 ജിബി സ്റ്റോറേജ് (മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്), സൈഡ്മൗണ്ടഡ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍.