മുംബൈ: ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷൻ എന്ന മേൽവിലാസം മാറ്റി വീഡിയോ ഷെയറിംഗ് ആപ്പായി അറിയപ്പെടാനൊരുങ്ങി ഇൻസ്റ്റഗ്രാം. വീഡിയോ പ്രദർശനത്തിൽ കേന്ദ്രീകരിക്കുകയാണെന്നും വൈകാതെതന്നെ തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഫുൾ സ്ക്രീൻ ആയ, ദൈർഘ്യമുള്ള വീഡിയോകൾ ലഭ്യമാകുമെന്നും ഇൻസ്റ്റഗ്രാം സിഇഒ ആദം മൊസേറി പറഞ്ഞു. ഗൂഗിളിന്റെ യൂട്യൂബ്, ചൈനീസ് ആപ്പ് ടിക് ടോക്ക് തുടങ്ങിയവയെ നേരിടുകയാണു കന്പനിയുടെ ലക്ഷ്യം.
കാലാകാലങ്ങളിൽ ഇൻസ്റ്റഗ്രമിൽ പുത്തൻ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ടെന്നും ആപ്പ് കൂടുതൽ രസകരമാക്കുകയാണ് തങ്ങളുടെ പദ്ധതിയെന്നും മസോറി കൂട്ടിച്ചേർത്തു. നേരത്തെ ടിക് ടോക്കിനു സമാനമായി റീൽസ് കന്പനി അവതരിപ്പിച്ചിരുന്നു. പ്രതിഫലം വാങ്ങി ഉപയോക്താക്കൾക്ക് കാഴ്ചക്കാർക്കു മുന്പിൽ ഉള്ളടക്കങ്ങൾ അവതരിപ്പിക്കാനുള്ള ’എക്സ്ക്ലൂസീവ് സ്റ്റോറീസ്’ഫീച്ചറും ഇൻസ്റ്റഗ്രാം വൈകാതെ അവതരിപ്പിക്കും.
മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററും അടുത്തിടെ സമാന സംവിധാനമായ ‘സൂപ്പർ ഫോളാ ഫീച്ചർ’പ്രഖ്യാപിച്ചിരുന്നു.
വീഡിയോ ഷെയറിംഗ് ആപ്പാകാൻ ഇൻസ്റ്റ
04:26 PM Jul 03, 2021 | Deepika.com