മുംബൈ: തമിഴ്നാട്ടിലെ ഫോക്സ്കോണ്‍ പ്ലാന്റിലുള്ള ഐഫോണ്‍ 12 മോഡലുകളുടെ നിർമാണത്തിൽ വലിയ ഇടിവെന്ന് റിപ്പോർട്ട്. പ്ലാന്റിലെ തൊഴിലാളികൾക്ക് കോവിഡ് ബാധിച്ചതാണ് കാരണം. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കനത്തതോടെ ഇവിടത്തെ നിർമാണം 50 ശതമാനത്തിൽ താഴെയായി ചുരുങ്ങിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇന്ത്യൻ വിപണിയിലേക്കുള്ള ആപ്പിൾ ഫോണുകൾ കൂടുതലായും നിർമിക്കുന്നത് തമിഴ്നാട്ടിലാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം കനത്തതോടെയാണ് ആപ്പിൾ നിർമാണപ്രവർത്തനങ്ങൾക്കായി ഇന്ത്യയെ കൂടുതൽ ആശ്രയിച്ചു തുടങ്ങിയത്.