മുംബൈ: ഗാലക്സി എം സീരിസിലെ ഏറ്റവും പുതിയ മോഡലായ എം 42 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് സാംസംഗ്. 6.6 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, ക്വാൽകോം സ്നാപ് ഡ്രാഗണ്‍ 750 ജി പ്രോസസർ, 48 എംപി പ്രൈമറി കാമറ, 20 എംപി സെൽഫി കാമറ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണു ഫീച്ചറുകൾ. 6ജിബി റാം-128 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിന് 21,999 രൂപയും 8ജിബി റാം- 128 ജിബി സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയുമാണ് വില.
പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് ഇരു വേരിയന്റുകളും നിശ്ചിതകാലത്തേക്കു യഥാക്രമം 19,999 രൂപയ്ക്കും 21,999 രൂപയ്ക്കും ലഭ്യമാണെന്നാണു റിപ്പോർട്ട്. മേയ് ഒന്നു മുതൽ വില്പന ആരംഭിക്കും.
പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് ഇരു വേരിയന്റുകളും നിശ്ചിതകാലത്തേക്കു യഥാക്രമം 19,999 രൂപയ്ക്കും 21,999 രൂപയ്ക്കും ലഭ്യമാണെന്നാണു റിപ്പോർട്ട്. മേയ് ഒന്നു മുതൽ വില്പന ആരംഭിക്കും.