മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. നമ്മുടെ ഭക്ഷണരീതിയിലുള്ള വ്യതിയാനം ആദ്യം ബാധിക്കുന്നതു ത്വക്കിനെയാണ്. പോഷകഗുണമുള്ള ഭക്ഷണരീതിയുടെ അഭാവംമൂലം ത്വക്കില്‍ ചുളിവുകളും പാടുകളും ഉണ്ടാകുന്നു. ആരോഗ്യകരമായ ഭക്ഷണരീതി ചര്‍മത്തെ കൂടുതല്‍ ഓജസുറ്റതാക്കുന്നു. ചര്‍മകാന്തിക്ക് ഉതകുന്ന ഭക്ഷണം കഴിക്കേ്യുത് അനിവാര്യമാണ്.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് അിവേീര്യമിശന്റെ കലവറയാണ്. ഇതിനകത്തുള്ള ശക്തമായ ആന്റി ഓക്സിഡന്റുകള്‍ ചര്‍മം വരളുന്നത് തടയും. പ്രായാധിക്യത്തെ ചെറുക്കുന്നതിനും ചര്‍മത്തില്‍ ചുളിവുകള്‍ ഇല്ലാതാക്കുന്നതിനും ബീറ്റ്റൂിന്റെ ഉപയോഗം സഹായിക്കും.
കാരറ്റ്
ബീറ്റാകരോട്ടിന്‍ കാരറ്റില്‍ ധാരാളമായി അടങ്ങിയിുണ്ട്. നമ്മുടെ ശരീരം ബീറ്റാകരോട്ടിനെ വിറ്റാമിന്‍എ ആക്കി മാറ്റും. ആരോഗ്യമുള്ള ചര്‍മത്തിന് ജീവകംഎ അതിപ്രധാനമാണ്. പ്രായാധിക്യത്തെ ചെറുക്കുന്നതിനും ചര്‍മത്തെ ചുളിവുകളില്‍ നിന്നു സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
ബ്രൊക്കോളി
ഇത് ആന്റിഓക്സിഡന്റിനാല്‍ സമ്പുഷ്ടമാണ്. ബ്രൊക്കോളിയില്‍ ജീവകം സിയും ഇയും അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളിയിലുള്ള ജീവകം സി കൊളാജന്‍ ഉത്പാദനത്തേയും ചര്‍മം ആരോഗ്യമുള്ളതായി സൂക്ഷിക്കാനും സഹായിക്കും. ജീവകംഇ ചര്‍മത്തിന്റെ സെല്‍ മെബ്രയിനെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷിക്കുന്നു.
ഇലക്കറികള്‍
ഇലക്കറികള്‍ ആന്റിഓക്സിഡന്റിനാല്‍ സമ്പുഷ്ടമാണ്. നമ്മുടെ ചര്‍മത്തെ ചുളിവുകളില്നിന്നും പ്രായാധിക്യത്തില്‍ നിന്നും സംരക്ഷിക്കുന്നു. ചര്‍മകോശങ്ങളെ ശക്തിപ്പെടുത്തുകയും ശരീരത്തിലുള്ള വിഷലിപ്തമായ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഇലക്കറികള്‍ സഹായിക്കും.
ആപ്പിള്‍
ആപ്പിളില്‍ ജീവകംസി, ബൈഫേളവനോയ്ഡ്, നാരുകള്‍, ധാതുക്കള്‍, ജീവകങ്ങള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ജീവകംസി ചര്‍മത്തിന്റെ നിറം നിലനിര്‍ത്താന്‍ സഹായിക്കും. ഇത് ചര്‍മത്തിന്റെ സ്വതവേയുള്ള ധാതുക്ഷയത്തെ തടയുകയും ചെയ്യും. ദിവസവും ആപ്പിള്‍ കഴിക്കുകയാണെങ്കില്‍ മുഖക്കുരു വരുന്നതു തടയാം. മലബന്ധം ഇല്ലാതാക്കാനും ഇത് സഹായിക്കും. ചര്‍മത്തെ പ്രായാധിക്യത്തില്‍ നിന്നു രക്ഷിക്കാനും ആപ്പിളിനു കഴിയും.
പഴം
പഴത്തില്‍ ജീവകം എ, ബി, ഇ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഇത് പ്രായാധിക്യത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം മുതലായവ കൂടി ഇതിലടങ്ങിയിുണ്ട്.
തക്കാളി
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപിന്‍ എന്ന ആന്റി ഓക്സിഡന്റ് സൂര്യതാപത്തില്‍ നിന്നും പ്രായാധിക്യത്തില്‍ നിന്നും ചര്‍മത്തെ സംരക്ഷിക്കും. തക്കാളി അസിഡിക് ആയതിനാല്‍ ഇതിന്റെ പള്‍പ് മുഖക്കുരു ഉണങ്ങുന്നതിനും ചര്‍മത്തിന്റെ സുഷിരങ്ങളെ മുറുക്കുന്നതിനും സഹായിക്കുന്നു. ചര്‍മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ ലൈകോപിന്‍ സഹായിക്കും.
വെള്ളരിക്ക
കണ്ണിന്റെ ക്ഷീണം അകറ്റുന്നതിനും കണ്‍തടങ്ങളിലെ കറുപ്പുനിറം മാറുന്നതിനും കണ്ണിനു കുളിര്‍മ കിട്ടുന്നതിനും വെള്ളരിക്ക ഉപയോഗിക്കുന്നു. വെള്ളരിക്കയില്‍ ജലാംശം കൂടുതലാണ്.
പച്ചനിറമുള്ള പച്ചക്കറികള്‍
കാബേജ്, ബ്രൊക്കോളി, ഗ്രീന്‍ബെല്‍ പെപ്പര്‍, കിവി, സെലറി, ചീര എന്നിവയുടെ സ്ഥിരമായ ഉപയോഗം കാന്‍സറിനെ തടയും. ഇവയില്‍ വിറ്റാമിന്‍സിയും ഫോളേറ്റും ധാരാളമുണ്ട്. ഇവ കോശത്തിന്റെ ഉദ്പാദനത്തിന് അനിവാര്യമാണ്.
പപ്പായ
പപ്പായ ആന്റി ഓക്സിഡന്റിനാല്‍ സമ്പുഷ്ടമാണ്. ഇതിനകത്തുള്ള പപ്പയ്ന്‍ എന്ന എന്‍സൈം മൃതകോശങ്ങളെ നശിപ്പിച്ചു ചര്‍മത്തെ സംരക്ഷിക്കുന്നു. ചര്‍മത്തിന്റെ സ്വാഭാവിക കാന്തി നിലനിര്‍ത്താനും പപ്പായ ഉത്തമമാണ്.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങില്‍ ജീവകംഎ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിനു കാരണമാകുന്ന ബാക്ടീരിയയ്ക്കെതിരെ പൊരുതുന്നു. ഇതില്‍ ജീവകംസി കൂടി അടങ്ങിയിട്ടുള്ളതിനാല്‍ മുഖക്കുരു വരാതെ ചര്‍മത്തെ സംരക്ഷിക്കും.
മത്തങ്ങക്കുരു
ഇതു സിങ്ക് കൊണ്ടു സമ്പുഷ്ടമാണ്. പുതിയ ചര്‍മ കോശങ്ങള്‍ ഉണ്ടാകുന്നതിനും പ്രോട്ടീന്‍ സംശ്ലേഷണത്തിനും കൊളാജന്‍ ഉത്പാദനത്തിനും ഇത് അത്യാവശ്യമാണ്. ചര്‍മത്തിലുള്ള എണ്ണയുടെ ഉത്പാദനം നിയന്ത്രിച്ച് ചര്‍മത്തിന് കൂടുതല്‍ നിറവും ഭംഗിയും വര്‍ധിപ്പിക്കാന്‍ മത്തങ്ങക്കുരു സഹായിക്കുന്നു.
സ്ട്രോബറി
സ്ട്രോബറിയില്‍ മാലിക് ആസിഡ് ഉള്ളതിനാല്‍ ഇത് ഒരു പ്രകൃതിദത്തമായ വൈറ്റനിംഗ് ഏജന്റാണ്. ഈ ചുവന്ന പഴം പല്ലിന്റെ വെളുപ്പിനും സഹായിക്കുന്നു. സ്ട്രോബറി ഇടിച്ചു പിഴിഞ്ഞെടുത്ത മിശ്രിതം തേനുമായോ തൈരുമായോ കൂിച്ചേര്ത്തു മുഖത്തു പുരട്ടിയാല്‍ തിളങ്ങുന്ന ചര്‍മം ലഭിക്കും. ബ്ലാക്ക്ബെറി, ബ്ലൂ ബെറി, റാസ്ബെറി എന്നിവ സൂര്യതാപത്തില്‍ നിന്നു ചര്‍മം നശിക്കാതെ സംരക്ഷിക്കുന്നു.
തണ്ണിമത്തന്
തണ്ണിമത്തന് ജീവകം സിയുടെ കലവറയാണ്. ഇത് കൊളാജന്റെ ഉത്പാദത്തിന് ആവശ്യമാണ്. വാര്‍ധക്യ ലക്ഷണത്തെ തടയാനും തണ്ണിമത്തന് ഉത്തമമാണ്. ആന്റി ഓക്സിഡന്റ് പ്രായധിക്യത്തെ ചെറുക്കുന്നു.
മാങ്ങ
മാമ്പഴം പഴങ്ങളുടെ രാജാവാണ്. മാമ്പഴത്തില്‍ ജീവകംഎ, ആന്റി ഓക്സിഡന്റ് എന്നിവ ധാരാളമുള്ളതിനാല്‍ പ്രായാധിക്യത്തെ ചെറുക്കാനും പുതിയ ചര്‍മകോശങ്ങള്‍ ഉണ്ടാകുന്നതിനും സഹായിക്കുന്നു. മൃദുവായ മാമ്പഴ പള്‍പ്പ് ചര്‍മത്തിനു ശോഭ നല്‍കും.
ആപ്രികോട്സ്
ഇതില്‍ ധാതുക്കള്‍, നാരുകള്‍, ബീറ്റാകരോട്ടിന്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മുഖക്കുരു വരാതെ ചര്‍മത്തെ സംരക്ഷിക്കും. മലബന്ധം ഇല്ലാതാക്കാനും ആപ്രികോട്ടിനു കഴിയും.
പൈനാപ്പിള്‍
പൈനാപ്പിളില്‍ വിറ്റാമിനും മിനറലിനും പുറമേയുള്ള ബ്രോമിലിന്‍ എന്ന എന്‍സൈം ശരീരത്തിലെ വരള്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്നു. സൂര്യതാപം മൂലം ചര്‍മത്തിലുണ്ടാകുന്ന ക്ഷതങ്ങളില്‍ നിന്നും സംരക്ഷണവും നല്‍കും. പൈനാപ്പിള്‍ ദഹനത്തിനും ഉത്തമമാണ്.
നാരങ്ങ
നാരങ്ങയില്‍ ജീവകംസി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതു കൊളാജന്‍ സംശ്ലേഷണത്തിനു സഹായിക്കും. നാരങ്ങ പതിവായി ഉപയോഗിച്ചാല്‍, ആരോഗ്യമുള്ള ചര്‍മം ഉണ്ടാകുന്നതിനും ചര്‍മത്തെ പാടുകളില്‍ നിന്നു സംരക്ഷിക്കുന്നതിനും മുഖക്കുരു മാറുന്നതിനും കറുത്തപാടുകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ഓറഞ്ച്
ഇതില്‍ ജീവകംസി ധാരാളമായി ഉള്ളതിനാല്‍ ചര്‍മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കും.ഇതിലടങ്ങിയിരിക്കുന്ന കൊളാജന്‍ ചര്‍മം ആരോഗ്യമുള്ളതായി സൂക്ഷിക്കാനും പ്രായാധിക്യത്തെ ചെറുക്കാനും ചര്‍മത്തെ ചുളിവുകളില്‍ നിന്നും സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.
നെല്ലിക്ക
ജീവകംസി ധാരാളമായി അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റും ധാരാളമായിുട്ടണ്ട്. ഇതു രോഗപ്രതിരോധശേഷി കൂട്ടുന്നതിനും ഇന്‍ഫ്ളമേഷനും അസിഡിറ്റിയും കുറയ്ക്കുന്നതിനും ദഹനത്തിനും സഹായിക്കുന്നു.
വെള്ളം
നാം കഴിക്കുന്ന ഭക്ഷണംപോലെതന്നെ പ്രധാനമാണു കുടിക്കുന്ന വെള്ളവും. ധാരാളം വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലുള്ള ടോക്സിന് (മാലിന്യങ്ങള്‍) മൂത്രത്തിലൂടെ പുറത്തുപോകും. ചര്‍മം തിളക്കമുള്ളതാക്കാനും വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. പ്രതിദിനം കുറഞ്ഞത് 1.5 മുതല്‍ രണ്ടു ലിറ്റര്‍ വരെ വെള്ളം കുടിക്കണം. കരിക്കിന്‍വെളളം ലവണങ്ങളാല്‍ (സോഡിയവും പൊട്ടാസ്യവും) സമ്പുഷ്ടമാണ്.
-സീമ