മുംബൈ: സാംസംഗിന്റെ ഗാലക്സി ശ്രേണിയിലെ എ 32 മോഡൽ സ്മാർട്ട്ഫോണ് ഇന്ത്യൻ വിപണിയിലെത്തി. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് മാത്രമാണു നിലവിൽ കന്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഫീച്ചറുകൾ: 6.4 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, ഇൻഫിനിറ്റി യു നോച്ച് ഡിസൈൻ, ഫിങ്കർപ്രിന്റ് സെൻസർ, 5000 എംഎഎച്ച് ബാറ്ററി, 15 വാട്ട് അതിവേഗ ചാർജിംഗ്, 64 എംപി ക്വാഡ് റിയർ കാമറ സംവിധാനം, 20 എംപി സെൽഫി കാമറ എന്നിവ ഫീച്ചറുകളിൽപ്പെടുന്നു. വില: 21,999 രൂപ മുതൽ.
ഗാലക്സി എ32 വിപണിയിലെത്തി
03:09 PM Mar 08, 2021 | Deepika.com