ലോകത്തെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി. റിയല്‍മി വി11 എന്നു പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്ഫോണിന് 1199 ചൈനീസ് യുവാന്‍ ഏകദേശം 13,500 രൂപയാണ് വില.
വൈബ്രന്റ് ബ്ലൂ, ക്വയറ്റ് േ്രഗ എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ വി11 ലഭ്യമാണ്. 6.5 ഇഞ്ച് ഡിസ്പ്ലേയോടെയെത്തുന്ന ഫോണിന് 5000 മില്ലി ആമ്പിയര്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.
128 ജിബി സ്റ്റോറേജോടെയെത്തുന്ന ഫോണ്‍ പരമാവധി 1 ടിബി വരെ സ്റ്റോറേജ് സപ്പോര്‍ട്ട് ചെയ്യും. ഇതിനായി പ്രത്യേക മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും നല്കിയിരിക്കുന്നു.
13 എംപിയുടെ പ്രൈമറി ക്യാമറയക്കൊപ്പം 2 എംപി സെന്‍സര്‍ സഹിതമെത്തുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ, 3.5 എംഎം ഹെഡ്ഫോണ് ജാക്ക്, യുഎസ്ബി സി പോര്‍ട്ട്, ബ്ലൂടൂത്ത് 5.1 എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.
ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എന്നെത്തുമെന്ന് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം, 15000 രൂപയില്‍ താഴെ വിലയുള്ള 5ജി സ്മാര്‍ട്ട്ഫോണ്‍ ഉടന്‍തന്നെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ലോകത്തെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി റിയല്‍മി
11:59 AM Feb 08, 2021 | Deepika.com