റീ ​"സൈ​ക്കി​ൾ'

01:36 AM Aug 18, 2019 | Deepika.com
റീ​സൈ​ക്കി​ൾ ചെ​യ്ത വ​സ്തു​ക്ക​ൾ​കൊ​ണ്ട്ഒ​രു സൈ​ക്കി​ൾ ഉ​ണ്ടാ​ക്കി​യാ​ലോ? സ്വീ​ഡി​ഷ് ബൈ​ക്ക് ക​ന്പ​നി​യാ​യ വെ​ലോ​സോ​ഫിയായ്ക്കാ​ണ് ഇ​ങ്ങ​നെ​യൊ​രു ആ​ശ​യം തോ​ന്നി​യ​ത്. നെ​സ്പ്ര​സോ എ​ന്ന ക​ന്പ​നി​യു​ടെ കാ​പ്പി​പ്പൊ​ടി വ​രു​ന്ന ചെ​റി​യ അ​ലു​മി​നി​യ പാ​യ്ക്ക​റ്റാ​ണ് റീ​സൈ​ക്കി​ൾ ചെ​യ്ത​ത്. വെ​റു​തെ ഒ​രു സൈ​ക്കി​ള​ല്ല ക​ന്പ​നി നി​ർ​മി​ച്ച​ത്. ഏ​ഴു ഗി​യ​റു​ക​ളു​ണ്ട് സൈ​ക്കി​ളി​ന്. മു​ന്പി​ൽ ബാ​സ​്ക്ക​റ്റു​ണ്ട്. ഇ​തി​ൽ ക​പ്പ് ഹോ​ൾ​ഡ​റു​​ക​ളും ക​ന്പ​നി സ​ജ്ജീക​രി​ച്ചി​ട്ടു​ണ്ട്.

സൈ​ക്കി​ളി​ന്‍റെ ബെ​ല്ലി​ന്‍റെ ആ​കൃ​തി നെ​സ്പ്ര​സോ പാ​യ്ക്ക​റ്റി​ന്‍റെ ആ​കൃ​തി​യി​ലാ​ണ്. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഒ​രു സൈ​ക്കി​ളി​ന്‍റെ വി​ല. ആ​യി​രം സൈ​ക്കി​ളു​ക​ളാ​ണ് ക​ന്പ​നി പു​റ​ത്തി​റ​ക്കു​ന്ന​ത്. മൂ​ന്നു ല​ക്ഷം പാ​യ്ക്ക​റ്റു​ക​ളാ​ണ് സൈ​ക്കി​ൾ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യി വ​ന്ന​ത്. മാ​ത്ര​മ​ല്ല ഒ​രു സൈ​ക്കി​ൾ വി​റ്റു​പോ​കു​ന്പോ​ൾ ഒ​രു സൈ​ക്കി​ൾ ഘാ​ന​യി​ലെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​മെ​ന്നും ക​ന്പ​നി സി​ഇ​ഒ ജീ​ൻ മാ​ർ‌​ക് പ​റ​ഞ്ഞു. നെ​സ്പ്ര​സോ നേ​ര​ത്തെ ഈ ​പാ​യ്ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ക​ത്തി​യും പേ​ന​യും നി​ർ​മി​ച്ചി​രു​ന്നു.