മുംബൈ: രാജ്യത്ത് 4ജി ഡൗണ്‍ലോഡ് വേഗത്തിൽ റിലയൻസ് ജിയോയ്ക്ക് ഒന്നാം സ്ഥാനം. 20.8 മെഗാബിറ്റ് പെർ സെക്കൻഡ്(എംബിപിഎസ്) ആണ് നവംബറിലെ ജിയോയുടെ ഡൗണ്‍ലോഡ് വേഗം. 9.8 എംബിപിഎസ് വേഗവുമായി വോഡാഫോണ്‍ ആണ് രണ്ടാം സ്ഥാനത്ത്.
ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. വോഡാഫോണും ഐഡിയയും ലയിച്ചെങ്കിലും ഇരു കന്പനികളുടെയും 4ജി വേഗം പ്രത്യേകമായാണ് ട്രായ് കണക്കാക്കിയിരിക്കുന്നത്.
ഐഡിയ(8.8 എംബിപിഎസ്), ഭാരതി എയർടെൽ(8 എംബിപിഎസ്) എന്നീ കന്പനികളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ. അതേസമയം അപ്ലോഡ് വേഗത്തിൽ വോഡാഫോണ്‍(6.5 എംബിപിഎസ്) ആണ് ഒന്നാം സ്ഥാനത്ത്.
4ജി ഡൗണ്‍ലോഡ് വേഗത്തിൽ ജിയോ മുന്പൻ
03:01 PM Dec 18, 2020 | Deepika.com