20,000 ലേറെ ബുക്കിംഗ് സ്വന്തമാക്കി ഇന്ത്യൻ വിപണിയിൽ ജൈത്രയാത്ര തുടരുകയാണ് മഹീന്ദ്രയുടെ പുത്തൻ താർ. ബുക്കിംഗിലെ ബാഹുല്യം നിമിത്തം ഉപയോക്താക്കൾക്ക് പറഞ്ഞ സമയത്ത് വാഹനമെത്തിക്കാൻ നിലവിലുള്ളതിനേക്കൾ 50 ശതമാനംവരെ ഉത്പാദനക്ഷമത വർധിപ്പിച്ചതായി കന്പനി പറയുന്നു. എങ്കിലും ബുക്ക് ചെയ്തവർ ഏഴു മുതൽ ഒന്പത് മാസം വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ഓഫ് റോഡ് വാഴാൻ അവതാരമെടുത്ത പുത്തൻ താറിന്റെ വിശേഷങ്ങളിലൂടെ....
പ്രൗഢിയുടെ പുറം പെരുമ
തന്റെ മുൻഗാമിയെ നിഷ്പ്രഭമാക്കുന്ന എക്സ്റ്റീരിയർ പ്രൗഢിയാണ് പുത്തൻ താറിന്റെ പെരുമകളിൽ പ്രധാനം. ഏതു വശത്തുനിന്നു നോക്കിയാലും കണ്ണെടുക്കാതെ കുറച്ചുനേരം നോക്കിനിന്നുപോകും. വശ്യമായ എൽഇഡി ടെയിൽ ലാന്പ്,18 ഇഞ്ച് അലോയ് വീലുകൾ, മുന്നിലെയും പിന്നിലെയും വീതിയേറിയ സ്പോർട്ടി ബംപറുകൾ തുടങ്ങിയവ പുത്തൻ താറിനു പ്രൗഢി പകരുന്നു. പഴയ താറിലെ വൃത്താകൃതിയിലുള്ള ഹെഡ്ലാന്പ്,സ്പെയർ വീൽ, ഗ്രിൽ,ബോക്സി രൂപം എന്നീ അടിസ്ഥാന ഘടകങ്ങൾ പുത്തൻ താറിലും കന്പനി നിലനിർത്തിയിട്ടുണ്ട്.
അഴകിന്റെ അകം പെരുമ
പുത്തൻ താർ വെറുമൊരു ഓഫ് റോഡ് വാഹനമല്ലെന്നു വാഹനത്തിനുള്ളിൽ കയറുന്നവർക്ക് ആദ്യ കാഴ്ചയിൽതന്നെ വ്യക്തമാകും. പഴയ മോഡൽ അടുത്തറിഞ്ഞിട്ടുള്ളവർ പുത്തൻ താറിന്റെ ഉൾവശം കണ്ടാൽ ഞെട്ടുമെന്നു പറഞ്ഞാലും അതിശോക്തിയാവില്ല. അത്രയ്ക്ക് ആധുനികരീതിയിലാണ് മഹീന്ദ്ര തങ്ങളുടെ പുത്തൻ മോഡലിന്റെ അകം അണിയിച്ചൊരുക്കിയിരിക്കുന്നത്. 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റമാണ് അകത്തളത്തിലെ മുഖ്യ ആകർഷകഘടകം. ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നീ ഫീച്ചറുകൾ ഉൾപ്പെടുന്നതാണ് ഇത്. റിയർവ്യൂ കാമറ, സ്റ്റിയറിംഗ് വീൽ കണ്ട്രോളുകൾ, രണ്ട് യുഎസ്ബി സോക്കറ്റുകൾ, ചാർജിംഗ് സോക്കറ്റ്, ക്രൂയിസ് കണ്ട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ,പവർ ഫോൾഡിംഗ് മീറ്ററുകൾ തുടങ്ങിയവയുംസജ്ജീകരിച്ചിട്ടുണ്ട്. പുത്തൻ താറിലെ ഏറിയ സ്ഥലസൗകര്യവും എടുത്തുപറയേണ്ടതാണ്. ഉടലോട് ചേർന്നിരിക്കുംവിധമുള്ള സീറ്റുകളുടെ മേന്മയും ശ്രദ്ധേയം.
സുരക്ഷ
ബിൽറ്റ് ഇൻ റോൾ കേജ് ആണ് സുരക്ഷാ വിഭാഗത്തിലെ ഹൈലറ്റ്. ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഡ്യുവൽ എയർ ബാഗുകൾ. ഇബിഡിയുള്ള എബിഎസ്, റോൾ ഓവർ മിറ്റിഗേഷൻ, ടയർ പ്രഷർ മോനിറ്റർ, ഹിൽ ഹോൾഡ് കണ്ട്രോൾ, ഹിൽ ഡീസെന്റ് കണ്ട്രോൾ തുടങ്ങിയവയും വാഹനത്തിന്റെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്.
എൻജിൻ ഓപ്ഷനുകൾ
2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എന്നീ രണ്ടു എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. 6 സ്പീഡ് മാന്വൽ, 6 സ്പീഡ് ടോർക്ക് കണ്വേർട്ടർ ഓട്ടോമാറ്റിക് എന്നീ ട്രാൻസ്മിഷൻ വേരിയന്റുകളിൽ ഇവ ലഭ്യമാണ്. 4x4 ട്രാൻസ്ഫർ ബോക്സുമുണ്ട്.
ഫീച്ചേഴ്സിന്റെയുംമറ്റും അടിസ്ഥാനത്തിൽ എഎക്സ്, എൽഎക്സ് എന്നീ രണ്ടു ട്രിമ്മുകളാണ് പുത്തൻ താറിനുള്ളത്. ഇതിൽ എഎക്സ് താറുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമല്ല. വില: 9.79 ലക്ഷം മുതൽ(എക്സ് ഷോറൂം)
ഓട്ടോസ്പോട്ട് /അലക്സ് ചാക്കോ
autospot@deepika.com