മുംബൈ: രാജ്യവ്യാപകമായി വൈഫൈ സേവനം ലഭ്യമാക്കാൻ പ്രധാനമന്ത്രി വൈഫൈ ആക്സസ് നെറ്റ്വർക്ക് ഇന്റർഫേസ് (പിഎം വാണി) പദ്ധതി ആരംഭിക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. പിഎം വാണിയിലെ വൈഫൈ ശൃംഖലയിലൂടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നല്കുന്നതിനു പ്രത്യേക ലൈസൻസോ, ഫീസോ, രജിസ്ട്രേഷനോ ആവശ്യമില്ലെന്നു കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.
ഇതിലൂടെ രാജ്യത്ത് തൊഴിലവസരങ്ങൾ കൂട്ടുമെന്നും പണവിനിമയവുംമറ്റും എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈഫൈ ആക്സസ് പോയിന്റുകളിലൂടെ ബ്രോഡ് ബാൻഡ് സേവനം ലഭ്യമാക്കുന്നതിനുള്ള പബ്ലിക് ഡാറ്റ ഓഫീസ്(പിഡിഒ), പബ്ലിക്ക് ഡേറ്റാ ഓഫീസുകളുടെ മേൽനോട്ടത്തിനും അനുമതി നൽകലിനുമുള്ള പബ്ലിക്ക് ഡേറ്റാ ഓഫീസ് അഗ്രഗേറ്റർ(പിഡിഒഎ), വാണീ വൈഫൈ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നതിനും ആളുകളെ സഹായിക്കുന്ന ആപ്പുകളുടെ നിർമാണത്തിനുള്ള ആപ്പ് പ്രൊവൈഡർ, പിഡിഒകളുടെയും ആപ്പ് പ്രൊവൈഡറുകളുടെയുമുൾപ്പെടെയുള്ള വിവരങ്ങൾ സൂക്ഷിക്കുന്നതിനുള്ള കേന്ദ്ര രജിസ്ട്രി തുടങ്ങിയ വിഭാഗങ്ങൾ ഉൾപ്പെടുന്നതാണു പദ്ധതി.