2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
ഉദാ: മുളക്, വഴുതന, തക്കാളി.
3. രോഗകീടങ്ങളെ പ്രതിരോധിക്കാന്‍ ശക്തിയുള്ള ഇനങ്ങള്‍, ഗുണമേന്മയുള്ള വിത്തുകള്‍ എന്നിവ തെരഞ്ഞെടുക്കണം.
4. നന്നായി സൂര്യപ്രകാശം കിട്ടുന്നിടത്തുവേണം പച്ചക്കറികൃഷി.
5. സാമ്പാര്‍ ചീര, കാന്താരി, ചേന, ചേമ്പ്, കാച്ചില്, കൂവ, കോവല്‍, മധുരച്ചീര എന്നിവ ചെറിയ തണലുള്ള ഭാഗത്തു നടാം.
6. വിത്തു പാകുന്നതിനു മുമ്പ് മണ്ണ്, വെയില് കൊള്ളിച്ചോ തടത്തില്‍ തീയിട്ടോ അണുവിമുക്തമാക്കുക.
7. സങ്കരയിനങ്ങളില്‍നിന്നു വിത്തു ശേഖരിക്കാന്‍ പാടില്ല.
8. ഏറ്റവും അവസാനം ഉണ്ടാകുന്ന കായ്കള്‍ വിത്തിനെടുക്കരുത്.
9. ഗ്രോബാഗില്‍ ആദ്യം പകുതിഭാഗം പോട്ടിംഗ് മിശ്രിതം നിറച്ചാല്‍ മതിയാകും. പിന്നീടു ചെടി വളരുന്നതിനനുസരിച്ചു മിശ്രിതം ചേര്‍ത്തുകൊടുക്കണം.
10. മിശ്രിതം നിറയ്ക്കുമ്പോള്‍ ഗ്രോബാഗിന്റെ രണ്ടു മൂലകളും ഉള്ളിലേക്കു തള്ളി വച്ച് ചുവട് വൃത്താകൃതിയിലാക്കണം.
11. വിത്തു നടുന്നതിനു മുമ്പ് 12 മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ക്കുന്നതു പെട്ടെന്നു മുളയ്ക്കാന്‍ സഹായിക്കും.
12. ചെടികള്‍ ശരിയായ അകലത്തില്‍ നടണം. വായു ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും ഇതു സഹായിക്കും.
13. ആവശ്യമില്ലാത്ത ശാഖകള്‍ കോതിനിര്‍ത്തുക.
14. പച്ചക്കറികള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചു നടാം.
15. വൈകുന്നേരമാണ് തൈകള്‍ പറിച്ചു നടേണ്ടത്.
16. കൃഷിഭൂമിയില്‍ നീര്‍വാര്‍ച്ച ഉറപ്പാക്കണം.
17. വിത്തു നടുന്ന തടത്തിലെ ഉറുമ്പുശല്യം ഒഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി- കറിക്കായ മിശ്രിതം ഉപയോഗിക്കാം.
18. ആവശ്യാനുസരണം മാത്രം നനയ്ക്കുക.
19. വിത്തുകള്‍ റഫ്രിജറേറ്റില്‍ സൂക്ഷിച്ചാല്‍ കിളിര്പ്പു കാലാവധി വര്‍ധിപ്പിക്കാം.
20. നടുന്ന അവസരത്തില്‍ 50-100 ഗ്രാം വേപ്പിന്‍പിണ്ണാക്ക് വിള അനുസരിച്ച് തടത്തില്‍ ചേര്‍ക്കുക.
21. പയറുചെടികള്‍ മണ്ണിന്റെ ഫലപുഷ്ടി വര്‍ധിപ്പിക്കും.
22. പുതയിടുന്നതു മണ്ണിലെ ഈര്‍പ്പാംശവും വളക്കൂറും നിലനിര്‍ത്താന്‍ സഹായിക്കും.
23. വളര്‍ച്ച അധികമായിയെന്നു കണ്ടാല്‍ തലപ്പു നുള്ളിക്കളയുന്നത് കൂടുതല്‍ ശിഖരങ്ങളുണ്ടാകാനും വിളവു വര്‍ധിപ്പിക്കാനും സഹായിക്കും.
24. കോവല്‍, മുരിങ്ങയ്ക്ക എന്നിവയ്ക്ക് അധികം ജലം ആവശ്യമില്ല.
25. കഠിനമായ മഴയും ഈര്‍പ്പവും തക്കാളിക്കൃഷിക്കു യോജിച്ചതല്ല.
26. പച്ചച്ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി നടുന്നത് രോഗബാധ കുറയ്ക്കും.
27. ചീരയില്‍ ജലസേചനം ചുവട്ടില്‍ മാത്രം. ഇലയില്‍ വെള്ളം തളിക്കരുത്.
28. വെണ്ട മഴക്കാലത്തും കൃഷി ചെയ്യാം.
29. കോവല്‍ ചെടിയില്‍ ആണ് -പെണ് വ്യത്യാസം ഉള്ളതിനാല്‍ മാതൃസസ്യത്തിന്റെ വള്ളികള്‍ മുറിച്ചാണ് തൈകള്‍ ഉത്പാദിപ്പിക്കേണ്ടത്.
30. ചീരയ്ക്കു ചാരം അധികമായാല്‍ പെട്ടെന്നു കതിര് വരും.
31. മണ്ണില്‍ നനവ് ഉറപ്പാക്കി, ചെടിച്ചുവട്ടില്‍ നിന്ന് അല്പം അകലത്തില്‍ വേണം വളമിടാന്‍.
32. വളം ചേര്‍ത്ത് വേരിളക്കം തട്ടാതെ മണ്ണിളക്കി കൊടുക്കുന്നത് വേരോട്ടത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും.
33. 10 ഗ്രാം ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയതിന്റെ തെളി ചെടികളില്‍ തളിക്കുന്നത് ഉത്തമമാണ്.
34. കടലപ്പിണ്ണാക്ക് കുതിര്‍ത്ത്, തെളി മണ്ണിലൊഴിച്ചു കൊടുക്കുന്നത് ചെടികളുടെ ആരോഗ്യം വര്‍ധിപ്പിക്കും.
35. ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന കായ്കള്‍ കൂടുതല്‍ കാലം കേടുകൂടാതിരിക്കും.
36. മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ കുമ്മായം ചേര്‍ക്കണം.
37. കുമ്മായം ചേര്‍ക്കുമ്പോള്‍ ഇലകളില്‍ വീഴാതെ ശ്രദ്ധിക്കണം.
38. കുമ്മായം ചേര്‍ത്തു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞേ രാസവളം ചേര്‍ക്കാവൂ.
39. ജൈവകീടനാശിനികള്‍ രാവിലെയോ വൈകിട്ടോ വേണം പ്രയോഗിക്കാന്‍.
40. ജീവാണുവളങ്ങളും രാസവളങ്ങളും ഒരുമിച്ച് ഉപയോഗിക്കാതിരിക്കുക.
41. പച്ചിലവളങ്ങള്‍ വിളവു കൂട്ടും.
42. ജൈവവളങ്ങള്‍ക്കൊപ്പം ട്രൈക്കോഡര്‍മ ചേര്‍ത്താല്‍ നന്ന്.
43. പച്ചക്കറികളുടെ ചുവട്ടില്‍ അഴുകുന്ന ജൈവാവശിഷ്ടങ്ങള്‍ ഇടരുത്.
44. മണ്ണില്‍ ഈര്‍പ്പം ഉറപ്പാക്കി വേണം ജീവാണുവളങ്ങള്‍, മിത്രകുമിളുകള്‍ എന്നിവ പ്രയോഗിക്കാന്‍.
45. ചീര വിളവെടുപ്പിനു പാകമാകുമ്പോള്‍ പിഴുതെടുക്കാതെ മുറിച്ചെടുത്തിട്ട് വളം ചേര്‍ത്തുകൊടുത്താല്‍ വീണ്ടും വിളവെടുക്കാം.
46. വൈറസ് രോഗം ബാധിച്ച ചെടികള്‍ ഉടന്‍തന്നെ പിഴുതുമാറ്റി നശിപ്പിക്കണം.
47. രൂക്ഷമായ വേനല്‍ക്കാലത്ത് പാവല്‍, പടവലം, വെള്ളരി, മത്തന്‍ ഇവകൃഷി ചെയ്യുന്നത് ഒഴിവാക്കണം.
48. പാവല്‍, പടവലം തുടങ്ങിയവയുടെ കായ്കള്‍ കൂടുകൊണ്ട് പൊതിഞ്ഞു സംരക്ഷിക്കുക.
49. പയറിലോ, മുളകിലോ ഉറുമ്പിനെ കണ്ടാല്‍ മുഞ്ഞബാധ സംശയിക്കണം.
50. നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചും വെള്ളം ശക്തിയായി ഇലയുടെ അടിയില്‍ സ്പ്രേ ചെയ്തും നീരൂറ്റികുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
51. മിശറിന്കൂട് (നീറ്) ചെടികളില്‍ വയ്ക്കുന്നത് കീടനിയന്ത്രണത്തിനു സഹായിക്കും.
52. ബന്തിച്ചെടികള്‍ വെണ്ടയ്ക്കൊപ്പം നടുന്നത് കീടങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും.
53. രോഗകീടബാധയേറ്റ സസ്യഭാഗങ്ങള്‍ മുറിച്ചുമാറ്റി നശിപ്പിക്കുക.
54. തണ്ടും കായും തുരക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ അവ തുരന്ന ഭാഗത്തിനു താഴെവച്ച് മുറിച്ചു നശിപ്പിച്ചുകളയുക.
55. മഞ്ഞക്കെണി / മഞ്ഞ കാര്‍ഡ് എന്നിവ തോട്ടത്തില്‍ വച്ച് വെള്ളീച്ചയെ നിയന്ത്രിക്കാം.
56. രാത്രി എട്ടിനു മുമ്പ് വിളക്കു കെണികള്‍ വയ്ക്കുന്നതും ആഴി കൂട്ടുന്നതും കീടങ്ങളെ ആകര്‍ഷി ച്ചു നശിപ്പിക്കും.
57. ജൈവകീടനാശിനി പ്രയോഗി ക്കുമ്പോള് തണ്ടിലും ഇലയുടെ അടിയിലും ചെടിയുടെ ചുവ ട്ടിലും എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
58. ചാരം വിതറുന്നത് പൊട്ടാഷ് ലഭിക്കാനും കീടശല്യം കുറയ്ക്കാനും സഹായിക്കും.
59. ജൈവകീടനാശിനികള്‍ ഇട വിട്ട് തളിക്കുന്നതു കീടങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.
60. ഗോമൂത്രം നാലിരട്ടി വെള്ളം ചേര്‍ത്തു ചെടികളില്‍ ആഴ്ചയിലൊരിക്കല്‍ തളിക്കുന്നതു കീടങ്ങളെ അകറ്റും.
61. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി, 15 ദിവസം ഇടവിട്ട് സ്പ്രേ ചെയ്യുന്നതു വാട്ടരോഗത്തെ ചെറുക്കും, വളര്‍ച്ച ത്വരിതപ്പെടുത്തും.
62. നീരൂറ്റിയെടുക്കുന്ന കീടങ്ങ ള്‍ക്കെതിരേ വെളുത്തുള്ളി- വേപ്പെണ്ണ - സോപ്പു മിശ്രിതം ഉപ യോഗിക്കുക.
63. ഇലതീനിപ്പുഴുക്കള്‍, തണ്ടും കായും തുരക്കുന്ന കീടങ്ങള്‍ എന്നിവയ്ക്കെതിരേ വേപ്പിന്‍കുരു സത്ത് ഉപയോഗിക്കുക.
64. ട്രൈക്കോഡര്‍മ എന്ന മിത്ര കുമിള്‍ മണ്ണില്‍ ചേര്‍ത്താല്‍ രോഗകാരികളായ കുമിളുകളെ നിയന്ത്രിക്കാന്‍ സഹായിക്കും.
65. ചെടികള്‍ തിന്നു നശിപ്പിക്കുന്ന കീടങ്ങളെ അകറ്റാന്‍ 20 ഗ്രാം ബ്യുവേറിയ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം.