മുംബൈ: ഫേസ്ബുക്ക് ഇന്ത്യയുടെ പൊതു നയ വിഭാഗം ഡയറക്ടർ അൻഖി ദാസ് രാജിവച്ചു. പൊതു പ്രവർത്തനത്തിൽ കൂടുതലായി കേന്ദ്രീകരിക്കുന്നതിനാണ് ഫേസ്ബുക്കിലെ ജോലിയൊഴിയുന്നതെന്ന് അൻഖി ദാസ് അറിയിച്ചു.
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നത് തടയുന്നതിനുള്ള നടപടികൾ അൻഖി ദാസ് മനഃപൂർവം ഒഴിവാക്കിയെന്ന് അടുത്തിടെ ആരോപണമുയർന്നിരുന്നു. ഫേസ്ബുക്ക് ജീവനക്കാരുടെ ഗ്രൂപ്പുകളിൽ അൻഖി ബിജെപി അനുകൂല സന്ദേശങ്ങൾ പതിവായി അയയ്ക്കുന്നുവെന്നും സോഷ്യൽമീഡിയ പ്രചാരണം നടത്താൻ അവർ ബിജെപി നേതാക്കൾക്ക് പരിശീലനം നല്‍കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യക്കു പുറമേ ഫേസ്ബുക്കിന്റെ ദക്ഷിണ -മധ്യ ഏഷ്യയിലെ പൊതുനയവിഭാഗത്തിന്റെയും ചുമതലയുണ്ടായിരുന്ന അൻഖി ബിജെപിയിൽ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഫേസ്ബുക്ക് വിട്ട് അൻഖി ദാസ്
04:20 PM Oct 30, 2020 | Deepika.com