മുംബൈ: മൊബൈൽ ഇന്റർ നെറ്റ് വേഗത്തിൽ ഇന്ത്യ ഏറെ പിന്നിലെന്നുറിപ്പോർട്ട്. ആഗോള ഏജൻസിയായ ഓക്ലയുടെ സെപ്റ്റംബറിലെ പഠനറിപ്പോർട്ട് പ്രകാരം 138 രാജ്യങ്ങളുടെ പട്ടികയിൽ 12.07 എംബിപിഎസ് മൊബൈൽ ഇന്റർനെറ്റ് വേഗവുമായി 131 -ാംസ്ഥാനത്താണ് ഇന്ത്യ.
ഏറ്റവും കൂടിയ വേഗവുമായി ദക്ഷിണകൊറിയയാണു പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 121 എംബിപിഎസ് ആണു ദക്ഷിണകൊറിയയിലെ ശരാശരി മൊബൈൽ ഇന്റർ നെറ്റ്വേഗം.
17.13 എംബിപിഎസ് വേഗമുള്ള പാക്കിസ്ഥാൻ പട്ടികയിൽ 116 സ്ഥാനത്താണ്. 17.12 എംബിപിഎസ് വേഗവുമായി നേപ്പാളും ഇന്ത്യയേക്കാൾ മുന്നിലാണ്. ശ്രീലങ്ക(19.95 എംബിപിഎസ് ),യുദ്ധ കലുഷിതമായ ഇറാഖ് (12.24 എംബിപിഎസ് ) എന്നീ രാജ്യങ്ങളും ഇന്ത്യയെ പിന്നിലാക്കി.
അതേസമയം, ബ്രോഡ്ബാൻഡ് വേഗത്തിൽ പാക്കിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യങ്ങളുടെ മുന്നിലാണ് ഇന്ത്യ. 46.47 എംബിപിഎസ് ആണ് 70-ാം സ്ഥാനത്തുള്ള ഇന്ത്യയിലെ ശരാശരി ബ്രോഡ്ബാൻഡ് വേഗം.