മുംബൈ: വാർത്താവിതരണത്തിനു പുത്തൻ പ്ലാറ്റ്ഫോമുമായി ഗൂഗിൾ. ‘ഗൂഗിൾ ന്യൂസ് ഷോകേസ്’ എന്നു പേരിട്ടിരിക്കുന്ന പുത്തൻ സംവിധാനം ആദ്യം ജർമനിയിലായിരിക്കും അവതരിപ്പിക്കുന്നതെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു.
വൈകാതെതന്നെ ബെൽജിയം, ഇന്ത്യ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലുമെത്തും. അർജന്റീന, ഓസ്ട്രേലിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ 200 ലധികം പ്രസാധകരുമായി ഗൂഗിൾ ധാരണയിലെത്തിക്കഴിഞ്ഞു. വാർത്തകൾ നൽകുന്ന പ്രസാധകർക്ക് അടുത്ത മൂന്നു വർഷത്തേക്ക് 100 കോടി ഡോളറിന്റെ പ്രതിഫലം നൽകാനാണ് പദ്ധതി.
എല്ലാത്തരം വാർത്തകളും നിറഞ്ഞതായിരിക്കും ന്യൂസ് ഷോകേസ് എന്നും വാർത്തകളുടെ സത്യസന്ധതയും ഗുണനിലവാരവും ഉറപ്പുവരുത്തുമെന്നും സുന്ദർ പിച്ചൈ കൂട്ടിച്ചേർത്തു.
വാർത്തകളുമായി ഗൂഗിൾ ന്യൂസ് ഷോകേസ്
04:06 PM Oct 03, 2020 | Deepika.com