കൊച്ചി: ടെലികോം ബ്രാന്‍ഡ് സംയോജനത്തിലൂടെ വോഡഫോണും ഐഡിയയും "വി' എന്ന ഏകീകൃത ബ്രാന്‍ഡായി മാറി.
പുതിയ വി ബ്രാന്‍ഡിന്റെ 4 ജി കവറേജ് നൂറു കോടിയോടടുത്തു വിപുലമാകും.
ലോകോത്തര നിലവാരത്തോടെ ഏറ്റവും വലിയ സ്പെക്ട്രം, 5 ജി നടപ്പാക്കാന്‍ തയാറായ സാങ്കേതികവിദ്യ, മുംബൈയും ഡല്‍ഹിയും അടക്കം പല മേഖലകളിലെയും ഏറ്റവും വേഗതയേറിയ 4 ജി സേവനം തുടങ്ങിയവയും വി ബ്രാന്‍ഡിനു സ്വന്തമാണ്.
വി ആപ്പിലൂടെ പുതിയ ലോഗോ ദര്‍ശിക്കുകയും ആശംസിക്കുകയും ചെയ്യുന്നവര്‍ക്കു പ്രതിദിന സമ്മാനങ്ങള്‍ നല്കുന്ന ഹാപ്പി സര്‍പ്രൈസും ഇതോടൊപ്പം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
വോഡഫോണ്‍ ഐഡിയ ബ്രാന്‍ഡുകള്‍ ഇനി "വി'
03:26 PM Sep 09, 2020 | Deepika.com