കൊച്ചി: തായ്ലന്ഡിലെ മുൻനിര എല്‍ഇഡി ടിവി നിര്‍മാതാക്കളായ ട്രീവ്യു, സ്മാര്‍ട്ട് ആന്‍ഡ്രോയ്ഡ് ഫുള്‍ എച്ച്ഡി ടിവികളുടെ വിപുലമായൊരു ശ്രേണി കേരള വിപണിയില്‍ അവതരിപ്പിച്ചു.
ചലച്ചിത്ര താരങ്ങളായ ജയസൂര്യ, ഹണിറോസ്, ക്യൂത്രീ വെഞ്ചേഴ്സ് സിഇഒ ജൂബിന്‍ പീറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ടിവി മോഡലുകൾ അവതരിപ്പിച്ചത്.
24 മുതല്‍ 65 ഇഞ്ച് വരെയുള്ള ടിവികള്‍ ട്രീവ്യു അവതരിപ്പിച്ചിട്ടുണ്ട്. ട്രീവ്യു ഫ്രെയിം സീരീസിന്റെ വില 34,990 രൂപ മുതല്‍ 79,990 രൂപ വരെയാണ്. ഇലക്ട്രോണിക് രംഗത്തെ മുന്‍നിരക്കാരായ ക്യൂ ത്രീ വെഞ്ചേഴ്സ് ആണ് ട്രിവ്യുവിന്റ ഇന്ത്യന്‍ പങ്കാളികള്‍.
ട്രീവ്യു ഫുള്‍ എച്ച്ഡി ടിവികള്‍ അവതരിപ്പിച്ചു
04:11 PM Sep 02, 2020 | Deepika.com