+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മിന്നിത്തിളങ്ങാന്‍ മുള്‍ട്ടാണി മിട്ടി

സൗന്ദര്യ സംരക്ഷണത്തിനും ചര്‍മ പരിപാലനത്തിനും ഉത്തമമായ ഒന്നാണ് മുള്‍ട്ടാണി മിട്ടി. മുഖത്തെ എണ്ണമയം കുറച്ച് തിളക്കം നല്‍കാന്‍ ഇത് സഹായിക്കുന്നു. ഇത് ഫലപ്രദമായ ഒരു ക്ലെന്‍സറായി പ്രവര്‍ത്തിച്ച് ചര്‍മത്തില
മിന്നിത്തിളങ്ങാന്‍ മുള്‍ട്ടാണി മിട്ടി
സൗന്ദര്യ സംരക്ഷണത്തിനും ചര്‍മ പരിപാലനത്തിനും ഉത്തമമായ ഒന്നാണ് മുള്‍ട്ടാണി മിട്ടി. മുഖത്തെ എണ്ണമയം കുറച്ച് തിളക്കം നല്‍കാന്‍ ഇത് സഹായിക്കുന്നു. ഇത് ഫലപ്രദമായ ഒരു ക്ലെന്‍സറായി പ്രവര്‍ത്തിച്ച് ചര്‍മത്തിലെ അധിക എണ്ണമയത്തെയും അഴുക്കിനെയും നീക്കം ചെയ്യും. മികച്ച സ്‌ക്രബായ മുള്‍ട്ടാണി മിട്ടി മുഖക്കുരുവിനെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ഫേസ്പാക്കായി ഇടാനും ഇത് നല്ലതാണ്.

എണ്ണമയം കുറയ്ക്കാന്‍

രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ാണി മിട്ടി മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.

ചര്‍മത്തിന് സ്വാഭാവിക നിറം നിലനിര്‍ത്താന്‍

മുള്‍ട്ടാണി മിട്ടി, പഞ്ചസാര, തേങ്ങാവെള്ളം എന്നിവ തുല്യ അളവില്‍ ചേര്‍ത്തു മിക്‌സ് ചെയ്ത് സ്‌ക്രബ് തയാറാക്കുക. വൃത്താകൃതിയില്‍ ഇത് മുഖത്ത് തേച്ചു പിടിപ്പിച്ച് 15 മിനിറ്റിനുശേഷം ഇളം ചൂടു വെള്ളത്തില്‍ കഴുകിക്കളയണം. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ മുഖം തിളങ്ങും.

വരണ്ട ചര്‍മം ഇല്ലാതാക്കാന്‍

മുള്‍ട്ടാണി മിട്ടിയും തൈരും തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് തേനും നാരങ്ങ നീരും ചേര്‍ത്ത് ചര്‍മത്തില്‍ പുരി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

മുഖക്കുരുവിനെതിരേ

രണ്ട് ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണി മിട്ടി ഒരു ടേബിള്‍ സ്പൂണ്‍ ആര്യവേപ്പില പൊടിച്ചതിനൊപ്പം ചേര്‍ക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ റോസ് വാറും ചേര്‍ക്കണം. മുഖം കഴുകി വൃത്തിയാക്കിയശേഷം ഇത് തേച്ചു പിടിപ്പിക്കാം. 15 മിനിറ്റു ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാം.

എസ്.എം