സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പേരുകേട്ട ടെലഗ്രാം ആപ്പിൽ ഇനി വീഡിയോ കോളിംഗ് സംവിധാനവും. രണ്ടു പേർക്കു പങ്കെടുക്കാവുന്ന വണ്‍ ഓണ്‍ വണ്‍ വീഡിയോ കോൾ ഫീച്ചറാണ് ഏഴാം വാർഷികം പ്രമാണിച്ച് കന്പനി പുറത്തിറക്കിയിരിക്കുന്നത്.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും എെഒഎസ് ഉപയോക്താക്കൾക്കും പുതിയ ഫീച്ചർ ലഭ്യമാണ്. നിലവിൽ ആൽഫാ വേർഷനാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും വൈകാതെതന്നെ ഗ്രൂപ്പ് വീഡിയോ കോളിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളെത്തുമെന്നും കന്പനി അറിയിച്ചു.
കോവിഡ് വ്യാപനത്തെത്തുടർന്ന് ലോകത്തിന്റെ പലഭാഗങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ വീഡിയോ കോണ്‍ഫറൻസിംഗ് ആപ്പുകൾക്ക് വലിയ പ്രചാരമുണ്ടായ സാഹചര്യത്തിലാണു ടെലഗ്രാമിന്റെ പുത്തൻ നീക്കം.
കോണ്ടാക്ടിലുള്ളവരുടെ പ്രൊഫൈൽ പേജിൽ ടാപ് ചെയ്താണ് വീഡിയോ കോൾ നടത്തേണ്ടത്. സ്വകാര്യതാ സംരക്ഷണത്തിനുള്ള എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനം ടെലഗ്രാം വീഡിയോ കോളിലും കൊണ്ടുവന്നിട്ടുണ്ട്.
സുരക്ഷ ഉറപ്പാക്കാനുള്ള, ഇമോജികോഡ് വെരിഫിക്കേഷൻ സംവിധാനമാണ് മറ്റൊരു ഫീച്ചർ. കോൾ വിളിച്ച ആളുടെയും കോൾ സ്വീകരിച്ച ആളുടെയും സ്ക്രീനിൽ ഒരുപോലുള്ള നാലു ഇമോജികൾ ആണെങ്കിൽ വീഡിയോ ചാറ്റ് പൂർണമായും സുരക്ഷിതമാണെന്നു കന്പനി പറയുന്നു.
വീഡിയോ മോഡ് താത്പര്യമില്ലെങ്കിൽ കോൾ തുടങ്ങുന്നതിനു മുന്‍പും വിളിക്കിടെയിലും വീഡിയോ ഓഫ് ചെയ്ത് വോയിസ് കോളിലേക്കു മാറാനാവും.
വീഡിയോ കോളിംഗിനിടെ മറ്റു നോട്ടിഫിക്കേഷനുകളും ആപ്പുകളും പരിശോധിക്കുന്നതിനുള്ള പിക്ചർ ഇൻ പിക്ചർ മോഡും ലഭ്യമാണ്.
2013 ഓഗസ്റ്റ് 14ന് ലോഞ്ച് ചെയ്ത ടെലഗ്രാമിനു നിലവിൽ ലോകമെന്പാടും 40 കോടിയിലേറെ
ഉപയോക്താക്കളുണ്ട്.