മുംബൈ: ടിക് ടോക്കിൽ നിക്ഷേപം തേടി ചൈനീസ് കന്പനിയായ ബൈറ്റ് ഡാൻസ്, റിലയൻസ് ഇൻഡ്സ്ട്രീസിനെ സമീപിച്ചതായി റിപ്പോർട്ട്. റിലയൻസിന്റെ നിക്ഷേപം വരുന്നതോടെ ടിക് ടോക്കിന്റെ ഇന്ത്യയിലെ നിരോധനമുൾപ്പെടെയുള്ള പ്രതിസന്ധികൾ നീങ്ങുമെന്ന കണക്കൂട്ടലിലാണ് ബൈറ്റ് ഡാൻസിന്റെ നീക്കം. എന്നാൽ ഇതു സംബന്ധിച്ച് ഇരു കന്പനികളും ഒൗദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ചൈന കഴിഞ്ഞാൽ ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. 20 കോടി ടിക് ടോക്ക് ഉപയോക്താക്കളാണ് ഇന്ത്യയിലുണ്ടായിരുന്നത്. എന്നാൽ അതിർത്തിയിലുണ്ടായ തർക്കത്തെത്തുടർന്ന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയതോടെ ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകളുടെ ഇന്ത്യയിലെ പ്രവർത്തനം പ്രതിസന്ധിയിലാവുകയായിരുന്നു.
ടിക് ടോക്കിന്റെ ഇന്ത്യയിലെ ബിസിനസ് മുഴുവനായി റിലയൻസ് ഏറ്റെടുക്കുകയാണോ അതോ ഭാഗിക നിക്ഷേപം നടത്താനാണോ എന്നു വ്യക്തമായിട്ടില്ല. ഏറെ ജനപ്രീതിയാർജിച്ച ടിക് ടോക്ക് സ്വന്തമാക്കാനുളള അവസരം റിലയൻസ് വെറുതേ കളിയില്ലെന്നാണു വിലയിരുത്തൽ. അമേരിക്കയിലെ ടിക് ടോക്കിന്റെ ബിസിനസ് മൈക്രോ സോഫ്റ്റ് സ്വന്തമാക്കാനൊരുങ്ങുന്നതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
യുഎസിനു പുറമേ ഏതാനും യൂറോപ്യൻ രാജ്യങ്ങളിലെയും ഇന്ത്യയിലെയും ടിക് ടോക്ക് ബിസിനസുകളും മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നുണ്ട്. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററും ടിക് ടോക് സ്വന്തമാക്കാൻ നീക്കം നടത്തുന്നതായാണു വിവരം.