മുംബൈ: പുത്തൻ സംവിധാനങ്ങളും ക്രമീകരണങ്ങളും അവതരിപ്പിക്കുന്നതിൽ പഞ്ഞമൊട്ടും കാണിക്കാത്ത ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ വരാനിരിക്കുന്നത് കിടിലൻ ഫീച്ചറുകൾ. നിലവിൽ ബീറ്റാ വേർഷനുകളിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ ഫീച്ചറുകളിൽ ഭൂരിഭാഗവും വൈകാതെതന്നെ ഇന്ത്യയിലും ലഭ്യമാകുമെന്നാണു റിപ്പോർട്ടുകൾ. ഫീച്ചറുകളിലൂടെ...
മൾട്ടി ഡിവൈസ് സപ്പോർട്ട്
ഒരു അക്കൗണ്ടിലൂടെ ഒന്നിലധികം ഡിവൈസുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള സംവിധാനം. ലിങ്ക്ഡ് ഡിവൈസ് ഫീച്ചർ എന്നായിരിക്കും ഈ സംവിധാനത്തിന്റെ പേര് എന്നാണ് അറിയുന്നത്. ലിങ്ക് ചെയ്തിരിക്കുന്ന എല്ലാ ഡിവൈസുകളിലും ചാറ്റ് ഹിസ്റ്ററി ഉൾപ്പെടെയുള്ളവ ലഭ്യമാകുന്നതിനുപുറമേ, ഒരേ പോലെ മെസേജുകളും മീഡിയ ഫയലുകളുമെത്തുമെന്നത് ഈ ഫീച്ചറിന്റെ മേന്മയായി വിലയിരുത്തപ്പെടുന്നു.
ഡിസപ്പിയറിംഗ് മെസേജ്
ഏറെ നാളായി വാട്സ്ആപ്പ് ഉപയോക്താക്കൾ കാത്തിരിക്കുന്ന സംവിധാനമാണിത്. സന്ദേശങ്ങൾ നിശ്ചിത സമയത്തിനുശേഷം സ്വയം ഡിലീറ്റ് ചെയ്യപ്പെടുകയാണ് ഈ ഫീച്ചറിലൂടെ. എപ്പോൾ ഡിലീറ്റ് ചെയ്യപ്പെടണമെന്നത് യൂസറിനു നിശ്ചയിക്കാനും കഴിയും. നിലവിൽ സ്നാപ്ചാറ്റ് ഉൾപ്പെടെയുള്ള ആപ്പുകളിൽ ഈ ഫീച്ചർ ലഭ്യമാണ്.
ഇൻ ആപ്പ് ബ്രൗസർ
സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകൾ വാട്സ്ആപ്പിനുള്ളിൽത്തന്നെ ഓപ്പണ്‍ ചെയ്യാവുന്ന സംവിധാനം. ഇതിലൂടെ, ക്രോമിലോ മറ്റ് ബ്രൗസറുകളിലേ ലിങ്ക് ഓപ്പണ്‍ ചെയ്യുന്പോഴുണ്ടാകുന്ന സമയനഷ്ടം ലാഭിക്കാനാകും.
സ്റ്റോറേജ് കണ്ട്രോൾ
വാട്സ്ആപ്പിലെ മീഡിയ ഫയലുകളെല്ലാം നിലവിൽ ഒറ്റ ഫോൾഡറിലാണു സ്റ്റോർചെയ്യപ്പെടുന്നത്. ഇതു മൂലം ഇവ ഡിലീറ്റ് ചെയ്യുന്നതിൽ വലിയ ബുദ്ധിമുട്ടാണു യൂസർമാർ അനുഭവിക്കുന്നത്.
പുതിയ ഫീച്ചർ വരുന്നതോടെ വാട്സ്ആപ്പ് മീഡിയ ഫയലുകളെല്ലാം പ്രത്യേകം, തരംതിരിച്ച് ആ സൂക്ഷിക്കാനാകും. ഫയലുകൾ ഓരോന്നായി തെരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യുന്ന ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകും.
സേർച്ച് ഓണ്‍ വെബ്
വ്യാജസന്ദേശങ്ങൾ തടയുന്നതിനുള്ള സംവിധാനമാണിത്. ഏതാനും രാജ്യങ്ങളിൽ ഈ ഫീച്ചർ ലഭ്യമായിക്കഴിഞ്ഞു.
വാട്സ്ആപ്പിലൂടെ ലഭിക്കുന്ന സന്ദേശങ്ങളുടെ വസ്തുത ഇന്റർനെറ്റിലൂടെ പരിശോധിക്കാൻ ഈ സംവിധാനത്തിലൂടെ കഴിയുന്നു.