ചെക്ക് നൽകിയുള്ള ഇടപാടുകളിലെ സുരക്ഷ ഉറപ്പിക്കാനുള്ള സംവിധാനമാണിത്. അക്കൗണ്ട് ഉടമ നല്കിയ ചെക്കിലൂടെ ഒരു വ്യക്തി പണം പിൻവലിക്കാനെത്തുന്പോൾ, അക്കൗണ്ട് ഉടമയ്ക്ക് താൻ നൽകിയ ചെക്കിന്റെയും അക്കൗണ്ടിന്റെയും വിശദാംശങ്ങൾ ബാങ്ക് അധികൃതർക്ക് ഓണ്‍ലൈനിൽ കൈമാറാനാകും.
50,000 രൂപയ്ക്ക് മുകളിലുള്ള തുകയുടെ ചെക്ക് ഇടപാടുകളിലാണ് ഈ സംവിധാനം ഉപയോഗിക്കാനാവുക. ഐസിഐസിഐ ബാങ്ക് നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. അക്കൗണ്ട് ഉടമയ്ക്ക്, താൻ നൽകിയ ചെക്കിന്റെ ചിത്രം പ്രത്യേക ആപ്പിലൂടെ ബാങ്കിന് അയയ്ക്കാനുള്ള സംവിധാനമാണ് ഐസിഐസിഐ ബാങ്ക് ഒരുക്കിയിട്ടുള്ളത്.
ഇതിലൂടെ, പണം പിൻവലിക്കാനായി കൊണ്ടുവരുന്ന ചെക്ക് അക്കൗണ്ട് ഉടമ നൽകിയതുതന്നെയാണോ എന്ന് ഉറപ്പുവരുത്താൻ ബാങ്ക് അധികൃതർക്ക് സാധിക്കുന്നു.
സുരക്ഷ ഉറപ്പിക്കാൻ പോസിറ്റീവ് പേ ഫീച്ചർ
02:41 PM Aug 08, 2020 | Deepika.com