മുംബൈ: അഭിമാനിക്കാൻ, തലയുയർത്തിപ്പിടിക്കാൻ മുകേഷ് അംബാനിക്ക് മറ്റൊരു കാരണംകൂടി; ആഗോള ബ്രാൻഡിംഗ് കന്പനിയായ ഫ്യൂച്ചർ ബ്രാൻഡിന്റെ ഈ വർഷത്തെ ബ്രാൻഡ് സൂചികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് (ആർഐഎൽ)രണ്ടാം സ്ഥാനം. സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബ്രാൻഡ് ആയി ആർഐഎൽ മാറിയെന്നും ഫ്യൂച്ചർ ബ്രാൻഡ് അറിയിച്ചു.
ടെക് വന്പൻ ആപ്പിളാണ് സൂചികയിലെ ഒന്നാമൻ. ആഗോള ഇലക്ട്രോണിക് വന്പൻ സാംസംഗ് മൂന്നാം സ്ഥാനത്തും എൻവിഡിയ നാലാം സ്ഥാനത്തും എത്തി. പെയ്പാൽ, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ലിക്സ് തുടങ്ങിയ കന്പനികൾ ആദ്യ പത്തിൽ ഇടം പിടിച്ചവയിൽപ്പെടുന്നു.
അതിവേഗ വളർച്ച, പുതുമയാർന്ന ഉത്പന്നങ്ങൾ, മികച്ച ഉപഭോക്തൃ സേവനം തുടങ്ങിയ ഘടകങ്ങൾ റിലയൻസിനെ മികച്ച ബ്രാൻഡ് ആക്കി മാറ്റിയിരിക്കുകയാണ്.
ഇവയ്ക്കു പുറമേ കന്പനിക്ക് ഉപയോക്താക്കളിൽനിന്നു ലഭിക്കുന്ന വൈകാരിക പിന്തുണയും ശ്രദ്ധേയമാണ്. ചെയർമാൻ മുകേഷ് അംബാനിയുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ് ആർഐഎലിനെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നതെന്നും ഫ്യൂച്ചർ ബ്രാൻഡിന്റെ റിപ്പോർട്ടിൽ പറയുന്നു.
ലോക ബ്രാൻഡിംഗിൽ റിലയൻസിനു രണ്ടാം സ്ഥാനം
03:51 PM Aug 07, 2020 | Deepika.com