മുംബൈ: കേന്ദ്ര സർക്കാരിന്റെ മേക് ഇൻ ഇന്ത്യ പ്രചാരണങ്ങൾക്കു പിന്തുണയേകി ടെക് വന്പൻ ആപ്പിൾ. തങ്ങളുടെ ഫ്ലാഗ് ഷിപ്പ് മോഡലായ എെഫോണ്‍ 11 ന്റെ നിർമാണം ചെന്നൈയിലെ ഫോക്സ്കോണ്‍ പ്ലാന്റിൽ ആരംഭിച്ചതായി കന്പനി അറിയിച്ചു. ഇന്ത്യയിൽ നിർമിച്ച മോഡലുകൾ മറ്റു രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കാനും കന്പനി ആലോചിക്കുന്നുണ്ട്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം പരിഗണിച്ച് നിർമാണ പ്രവർത്തനങ്ങൾക്കു ചൈനയെ ആശ്രയിക്കുന്നതിൽ കുറവ് വരുത്താൻ കന്പനി നേരത്തെ തന്നെ ശ്രമമാരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിൽ കന്പനി നിർമാണ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതെന്നു വിലയിരുത്തലുണ്ട്.
ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നതോടെ കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച നിർമാണ ബന്ധിത ഇൻസെന്റീവ് പദ്ധതിയുടെ ഗുണഭോക്താക്കളാകാനും കന്പനിക്കു സാധിക്കും. എെഫോണ്‍ എസ്ഇ ബംഗളൂരിവിലെ വിസ്ട്രോണ്‍ പ്ലാന്റിൽ നിർമിക്കാനും കന്പനി പദ്ധതിയിടുന്നുണ്ട്. ഫോക്സ്കോണ്‍, നേരത്തെതന്നെ ആപ്പിളിന്റെയും ഷവോമിയുടെയും വിവിധ സ്മാർട്ഫോണുകൾ ഇന്ത്യയിൽ നിർമിക്കാൻ തുടങ്ങിയിരുന്നു.
എെഫോണ്‍ 11, മേഡ് ഇൻ ഇന്ത്യ!
02:36 PM Jul 25, 2020 | Deepika.com