മോഹവിളയായി നോനി

05:00 PM Jul 10, 2020 | Deepika.com
കേരളത്തിലെ ചതുപ്പു കളിലും മറ്റും വളര്‍ന്നിരുന്ന 'നോനി' മരത്തിന്റെ വാണിജ്യ സാധ്യത നമ്മള്‍ തിരിച്ച റിഞ്ഞു തുടങ്ങുന്നതേയുള്ളൂ. എന്നാല്‍ തൃശൂരിലെ ഒരു കര്‍ഷക കൂട്ടായ്മ നോനിപ്പഴത്തിന്റെ മൂല്യവര്‍ധന വാണിജ്യസംരംഭമായി ഏറ്റെ ടു ത്തിരിക്കുകയാണ്. 'മോറിണ്ട സിട്രി ഫോളിയ'എന്ന് സസ്യനാമ മുള്ള നോനി മൂന്നു മീറ്ററോളം ഉയരംവയ്ക്കുന്ന ചെറുമരമാണ്. അമ്ല ത്വവും ഉപ്പുരസവുമുള്ള മണ്ണില്‍ പോലും വളരാന്‍ ഇതിനു കെല്‍പ്പുണ്ട്. കേരളത്തില്‍ പാഴ്മരമായി കരുത പ്പെട്ടിരുന്ന നോനി പോഷക മേന്മ യിലും ഔഷധഗുണത്തിലും ഒരു സൂപ്പര്‍ ഫ്രൂട്ടായി തിരിച്ചറിയപ്പെടുന്നത് 2007 ലാണ്.

ഔഷധ, പോഷക ഗുണങ്ങളുള്ള 150 ഓളം ഘടകങ്ങള്‍ നോനി പ്പഴത്തിലുണ്ട്. പ്രോകസിറോണിന്‍, സ്‌റോണിന്‍, സ്‌കോപോലെറ്റിന്‍, ബീറ്റസൈറ്റോസ്റ്റീറോള്‍, പൊട്ടാസ്യം, കരോട്ടീനുകള്‍, വിറ്റാമിന്‍ എ, സി, ഇരുമ്പ് തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.

സംസ്‌കരിച്ച നോനി പഴച്ചാറ് വേദനസംഹാരിയായും പ്രമേഹം, രക്തസമ്മര്‍ദം, സന്ധിവാതം, കരള്‍ രോഗങ്ങള്‍ എന്നിവയുടെ ചികിത്സ യിലും പ്രതിരോധ ഔഷധമായു മൊക്കെ ലോകത്തെമ്പാടും പ്രചാരം നേടിയിട്ടുണ്ട്. സിറപ്പു മുതല്‍ കാപ് സ്യൂള്‍വരെ ഇതില്‍നിന്നുണ്ടാക്കുന്നു.

ഈ സാധ്യതകള്‍ തിരിച്ചറി ഞ്ഞാണ് തൃശൂര്‍ മറ്റത്തൂര്‍ ഈസ്റ്റ് കോടാലിയിലെ നെല്‍കൃഷി അഗ്രോ സൊസൈറ്റിയിയുടെ കീഴിലുള്ള ഒരു കൂട്ടം കര്‍ഷകര്‍ ഒമ്പതു വര്‍ഷം മുമ്പ് നോനിയുടെ കൃഷിയും മൂല്യവര്‍ധിത വിപണനവും ആരംഭിക്കുന്നത്. ഇപ്പോള്‍ മൂന്നേക്കര്‍ സ്ഥലത്തു നോനി കൃഷി ചെയ്യുന്നു. 200 കര്‍ഷകര്‍ ഇതില്‍ പങ്കാളികളാണ്. 'നോനിയുടെ തൈകള്‍ രണ്ടു മീറ്റര്‍ അകലത്തില്‍ നടാം. കുഴികള്‍ക്ക് അരമീറ്റര്‍ ചുറ്റളവു മതിയാകും. മേല്‍മണ്ണും ചാണകപ്പൊടിയും കുഴികളില്‍ നിറയ്ക്കാം. നനയ് ക്കുന്നത് കായ്ഫലം കൂട്ടും. കൂടുതല്‍ പരിചരണമൊന്നും ഇതിനാവശ്യമില്ല. ഹൈബ്രിഡ് ഇനങ്ങളാണ് മെച്ചം '-യുവകര്‍ഷകയായ ശ്രുതി പറഞ്ഞു.
നട്ട് ആറു മാസംമുതല്‍ കായ്കള്‍ ഉണ്ടാകും. ഹൈബ്രിഡ് ഇനങ്ങ ളാണെങ്കില്‍ ഒരു കായ്ക്ക് 200 മുതല്‍ 400 ഗ്രാം വരെ തൂക്കമുണ്ടാകും. ഒരു വര്‍ഷമായ മരത്തില്‍നിന്നും രണ്ടു മാസത്തിലൊരിക്കല്‍ വിളവെടുക്കാം. ഒരു മരത്തില്‍നിന്നും വര്‍ഷം 12 കിലോ പഴം വരെ ലഭിക്കും. സ്വന്തമാ യുള്ള കൃഷിയില്‍നിന്നു വിളവെടു ക്കുന്നതിനു പുറമെ തൃശൂര്‍, എറണാ കുളം ജില്ലകളിലെ കര്‍ഷകരില്‍ നിന്നും പഴം ശേഖരിക്കുന്നമുണ്ട്.



'മാസത്തില്‍ 2000- കിലോ പഴം ഞങ്ങള്‍ സംസ്‌കരിക്കുന്നു.എന്നാല്‍ 6000 കിലോവരെ ഉത്പന്നമാക്കിയാല്‍ വാങ്ങാനാളുണ്ട്. പഴത്തിനെ സിറപ്പ്, പൗഡര്‍ എന്നിവയാക്കിയാണ് പ്രധാ നമായും ഗള്‍ഫ് രാജ്യങ്ങളില്‍ വിപണനം ചെയ്യുന്നത്. ഇതിനുള്ള യന്ത്രങ്ങളും മറ്റും ഞങ്ങള്‍ വിക സിപ്പിച്ചിട്ടുണ്ട്. ഒരു കിലോ പഴത്തി ല്‍നിന്നും 300 മില്ലി സിറപ്പു ണ്ടാക്കാം. സിറപ്പ് ലിറ്ററിന് 1200 രൂപവരെ വിപണിയില്‍ വിലയുണ്ട്. പാഴ് മരമായി കരുതി വെട്ടിക്കളയുന്ന പലരും ഈ മരത്തിന്റെ മൂല്യം തിരിച്ചറിയുന്നില്ല . തൈകളും പരിശീ ലനവും ലഭ്യമാക്കി കൂടുതല്‍ കര്‍ഷകരെ ഈ രംഗത്ത് കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍- കര്‍ഷകനായ അജു പറയുന്നു. അടുത്ത അഞ്ചു വര്‍ഷത്തില്‍ നോനി ജൂസ് മാര്‍ക്കറ്റ് വരുമാനത്തില്‍ 6.8 ശതമാനം വളര്‍ച്ച നേരിടുമെന്നു കരുതപ്പെടുന്നു. നോനിയുടെ ആഭ്യന്തര പ്രിയവും കൂടുകയാണ്. ഇതിനെ പാഴ്മരമായി ഇനിയും നമ്മള്‍ കരുതേണ്ടതില്ല.
നോനി കര്‍ഷകക്കൂട്ടായ്മയുമായി ബന്ധപ്പെടാന്‍- 9447754113 (അജു)

ഡോ. ജി. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍