ആപ്പ് നിരോധനം വാസ്തവത്തിൽ ചൈനയ്ക്കു പണികൊടുക്കാനായിരുന്നെങ്കിലും ഇവിടുള്ള പലർക്കും ‘ആപ്പണി’ കുറിക്കുകൊണ്ട മട്ടാണ്. നിരോധിക്കപ്പെട്ട ആപ്പുകളിൽ പലതും നിത്യജീവിതത്തിന്റെ ഭാഗമായി ഉപയോഗിച്ചിരുന്നവരാണ് അസ്വസ്ഥരായിരിക്കുന്നത്. സിനിമ അയയ്ക്കാനും മറ്റും ഉപയോഗിച്ചിരുന്ന ഷെയർഇറ്റും, എക്സ്ടെൻഡറും പോയാൽ എങ്ങനെ വലിയ സൈസിലുള്ള ഫയലുകൾ അയയ്ക്കുമെന്നു പലരും ചോദിക്കുന്നു. സ്മാർട്ഫോണിന്റെ മൂലയിലുപേക്ഷിച്ചിരുന്ന ബ്ലൂടൂത്തിനെ പൊടിതട്ടി യെടുത്താലും പ്രയോജനമുണ്ടോയെന്നു ട്രോളന്മാരും ആശങ്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ ഷെയർ ഇറ്റിനും എക്സ്ടെൻഡറിനും പകരമായി ഉപയോഗിക്കാവുന്ന ആപ്പുകൾ പരിചയപ്പെടാം...
ഫയൽസ്
ഗൂഗിളിന്റെ സ്വന്തം ആപ്പാണു ഫയൽസ്. ഓഫ്ലൈനായും ഉപയോഗിക്കാം. ഫയലുകൾ ഷെയർ ചെയ്യുന്നതിനു പുറമേ ഫോണിലെ ഫയൽമാനേജർ ആയും ജങ്ക് ഫയലുകൾ ഡിലീറ്റ് ചെയ്യുന്നതിനും ഫയൽസ് ആപ്പ് ഉപയോഗിക്കാം.
ഷെയർഓൾ
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിയാണു ഷെയർ ഓൾ ആപ്പിന്റെ ഉടമസ്ഥർ. വീഡിയോ, സിനിമ, ആപ്പുകൾ, ചിത്രങ്ങൾ തുടങ്ങിയവയെല്ലാം ഇതിലൂടെ അയയ്ക്കാനും സ്വീകരിക്കാനും കഴിയും. പാസ്വേഡ് നൽകി സംരക്ഷിക്കാമെന്നതും ഓഫ്ലൈനായി പ്രവർത്തിക്കുമെന്നതും മേന്മകളിൽപ്പെടുന്നു.
സെൻഡ് എനിവേർ
വൈഫൈ ഡയറക്ടിലൂടെയാണു സെൻഡ് എനിവേർ ആപ്പ് ഫയലുകൾ അയയ്ക്കുന്നത്. ഫയൽ എൻക്രിപ്ഷനിലൂടെ സുരക്ഷിതത്വം ഉറപ്പിക്കാനും ആപ്പ് ശ്രമിക്കുന്നു. സെൻഡ് ചെയ്യാനുദ്ദേശിക്കുന്ന ഫയലുകളുടെ ലിങ്കുകൾ രൂപപ്പെടുത്തി അവ സോഷ്യൽമീഡിയയിലൂടെ അയയ്ക്കാനും സെൻഡേ എനിവേർ സൗകര്യമൊരുക്കുന്നു.
നിയർബൈ ഷെയറിംഗ്
പണിപ്പുരയിലാണു നിയർബൈ ഷെയറിംഗ് ആപ്പ്. ഉടനെത്തുമെന്ന് അധികൃതർ പറയുന്നു. ആൻഡ്രോയിഡ്, എെഒഎസ്, ലിനക്സ്, ക്രോം, വിൻഡോസ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെല്ലാം ഉപയോഗിക്കാനാകുമെന്നാണു റിപ്പോർട്ടുകൾ.
സൂപ്പർബീം
വൈഫൈ ഡയറക്ട് സംവിധാനത്തിലൂടെയാണു സൂപ്പർബീം ആപ്പും പ്രവർത്തിക്കുന്നത്. ക്യു ആർ കോഡ് സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയ്തശേഷമാണ് സൂപ്പർബീമിലൂടെ ഫയലുകൾ അയയ്ക്കേണ്ടത്.
ജിയോ സ്വിച്ച്
ഓഫ്ലൈനായി ഫയലുകൾ അയയ്ക്കാൻ ജിയോ സ്വിച്ച് ആപ്പ് സഹായിക്കുന്നു. വളരെ വേഗം ഫയലുകൾ അയയ്ക്കുന്നു എന്നതിനുപുറമേ ആപ്പിനുള്ളിൽ പരസ്യമില്ലെന്നതും ജിയോ സ്വിച്ചിന്റെ മേന്മയാണ്.
വേണം ജാഗ്രത
ഏത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുമുന്പും ആപ്പ് ലൈസൻസും വ്യവസ്ഥകളും കൃത്യമായി വായിക്കേണ്ടതാണ്.
നമ്മുടെ ഫോണിലെ ഏതൊക്കെ സങ്കേതങ്ങളാണ് ആപ്പ് ഉപയോഗിക്കുന്നതെന്നും മനസിലാക്കണം.
ആപ്പ് ഉപയോഗിച്ചവരുടെ അഭിപ്രായങ്ങളും ആപ്പ് സ്റ്റോറുകളിലുണ്ട്. ഇതു വായിക്കുന്നതും വ്യാജന്മാരെ മനസിലാക്കാൻ സഹായകരമാണ്.
അലക്സ് ചാക്കോ