ഓപ്പോ​യു​ടെ പു​തുഫോ​ണി​ന്‍റെ ഇ​ന്ത്യ​യി​ലെ അ​വ​ത​ര​ണം റ​ദ്ദാ​ക്കി

03:23 PM Jun 20, 2020 | Deepika.com
മും​​​​ബൈ: ഇ​​​​ന്ത്യ​​​​യി​​​​ലെ സ്മാ​​​​ർ​​​​ട്ട്്ഫോ​​​​ണ്‍ വി​​​​പ​​​​ണി​​​​യി​​​​ൽ മു​​​​ന്പ​​​​നാ​​​​യ ചൈ​​​​നീ​​​​സ് ക​​​​ന്പ​​​​നി ഓപ്പോ, ത​​​​ങ്ങ​​​​ളു​​​​ടെ പു​​​​തു സ്മാ​​​​ർ​​​​ട്ട് ഫോ​​​​ണ്‍ മോ​​​​ഡ​​​​ലി​​​​ന്‍റെ ഇ​​​​ന്ത്യ​​​​യി​​​​ലെ അ​​​​വ​​​​ത​​​​ര​​​​ണ​​​​ച്ച​​​​ട​​​​ങ്ങ് റ​​​​ദ്ദാ​​​​ക്കി. ക​​​​ന്പ​​​​നി​​​​യു​​​​ടെ ഫ്ലാ​​​​ഗ്ഷി​​​​പ്പ് 5ജി ​​​​സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണാ​​​​യ ഫൈ​​​​ൻ​​​​ഡ് എ​​​​ക്സ് 2വി​​​​ന്‍റെ അ​​​​വ​​​​ത​​​​ര​​​​ണം യൂ​​ ​​ട്യൂ​​​​ബി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ൽ ലൈ​​​​വ് ആ​​​​യി സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​റി​​​​യി​​​​ച്ച​​​​ത്.

എ​​​​ന്നാ​​​​ൽ, ലൈ​​​​വ് നി​​​​ശ്ച​​​​യി​​​​ച്ച സ​​​​മ​​​​യ​​​​ത്തു ഫോ​​​​ണി​​​​നെ​​​​ക്കു​​​​റി​​​​ച്ചും ക​​​​ന്പ​​​​നി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​മു​​​​ള്ള പ​​​​ര​​​​സ്യം ​​മാ​​​​ത്ര​​​​മാ​​​​ണ് പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. അ​​​​വ​​​​ത​​​​ര​​​​ണം റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തി​​​​ന്‍റെ കാ​​​​ര​​​​ണം ക​​​​ന്പ​​​​നി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.

ല​​​​ഡാ​​​​ക്ക് അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ചൈ​​​​ന​​​​യു​​​​ടെ അ​​​​തി​​​​ക്ര​​​​മ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു രാ​​​​ജ്യ​​​​ത്തു രൂ​​​​പ​​​​പ്പെ​​​​ട്ട ചൈ​​​​നീ​​​​സ് വി​​​​രു​​​​ദ്ധ മ​​​​നോ​​​​ഭാ​​​​വം ത​​​​ങ്ങ​​​​ൾ​​​​ക്കു ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​കു​​​​മെ​​​​ന്നു ക​​​​ണ​​​​ക്കൂ​​​​കൂ​​​​ട്ടി​​​​യാ​​​​ണ് ക​​​​ന്പ​​​​നി പ​​​​രി​​​​പാ​​​​ടി റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. ചൈ​​​​നീ​​​​സ് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ബ​​​​ഹി​​​​ഷ്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ആ​​​​ഹ്വ​​​​ാന​​​വു​​​​മാ​​​​യി സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ര​​​​വ​​​​ധി ഹാ​​​​ഷ്ടാ​​​​ഗ് പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് നി​​​​റ​​​​യു​​​​ന്ന​​​​ത്.

ചൈ​​​​നീ​​​​സ് ഫോ​​​​ണു​​​​ക​​​​ളും ടി​​​​വി​​​​യും​​ മ​​​​റ്റും എ​​​​റി​​​​ഞ്ഞു​​​​ട​​​​യ്ക്കു​​​​ന്ന വീ​​​​ഡി​​​​യോ​​​​ക​​​​ളും വൈ​​​​റ​​​​ലാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു. ഓപ്പോ, ഷ​​​​വോ​​​​മി, റി​​​​യ​​​​ൽ​​​​മീ, വി​​​​വോ എ​​​​ന്നീ ചൈ​​​​നീ​​​​സ് ക​​​​ന്പ​​​​നി​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ത്യ​​​​യി​​​​ലെ സ്മാ​​​​ർ​​​​ട്ട്ഫോ​​​​ണ്‍ വി​​​​പ​​​​ണി​​​​യു​​​​ടെ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും കൈ​​​​യാ​​​​ളു​​​ന്ന​​​ത്.