മുംബൈ: ഇന്ത്യയിലെ സ്മാർട്ട്്ഫോണ്‍ വിപണിയിൽ മുന്‍പനായ ചൈനീസ് കന്പനി ഓപ്പോ, തങ്ങളുടെ പുതു സ്മാർട്ട് ഫോണ്‍ മോഡലിന്റെ ഇന്ത്യയിലെ അവതരണച്ചടങ്ങ് റദ്ദാക്കി. കന്പനിയുടെ ഫ്ലാഗ്ഷിപ്പ് 5ജി സ്മാർട്ട്ഫോണായ ഫൈൻഡ് എക്സ് 2വിന്റെ അവതരണം യൂ ട്യൂബിലൂടെ ഇന്ത്യയിൽ ലൈവ് ആയി സംപ്രേഷണം ചെയ്യുമെന്നായിരുന്നു അറിയിച്ചത്.
എന്നാൽ, ലൈവ് നിശ്ചയിച്ച സമയത്തു ഫോണിനെക്കുറിച്ചും കന്പനിയെക്കുറിച്ചുമുള്ള പരസ്യം മാത്രമാണ് പ്രത്യക്ഷപ്പെട്ടത്. അവതരണം റദ്ദാക്കിയതിന്റെ കാരണം കന്പനി വ്യക്തമാക്കിയിട്ടില്ല.
ലഡാക്ക് അതിർത്തിയിലെ ചൈനയുടെ അതിക്രമത്തെത്തുടർന്നു രാജ്യത്തു രൂപപ്പെട്ട ചൈനീസ് വിരുദ്ധ മനോഭാവം തങ്ങൾക്കു ദോഷകരമാകുമെന്നു കണക്കൂകൂട്ടിയാണ് കന്പനി പരിപാടി റദ്ദാക്കിയതെന്നാണ് വിലയിരുത്തൽ. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി സമൂഹമാധ്യമങ്ങളിൽ നിരവധി ഹാഷ്ടാഗ് പ്രചാരണങ്ങളാണ് നിറയുന്നത്.
ചൈനീസ് ഫോണുകളും ടിവിയും മറ്റും എറിഞ്ഞുടയ്ക്കുന്ന വീഡിയോകളും വൈറലായിക്കഴിഞ്ഞു. ഓപ്പോ, ഷവോമി, റിയൽമീ, വിവോ എന്നീ ചൈനീസ് കന്പനികളാണ് ഇന്ത്യയിലെ സ്മാർട്ട്ഫോണ്‍ വിപണിയുടെ ഭൂരിഭാഗവും കൈയാളുന്നത്.