മുംബൈ: ദീർഘകാല കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷ്വറൻസ് പോളിസികൾ പിൻവലിക്കുന്നു. ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) നിർദേശപ്രകാരമാണിത്. ഓഗസ്റ്റിൽ ഇതു പ്രാബല്യത്തിലാകും.
തേഡ്പാർട്ടി കവറേജും ഓൺ ഡാമേജ് കവറേജും ഇനി വെവ്വേറെതന്നെ ഇൻഷ്വർ ചെയ്യാം. 2018 സെപ്റ്റംബറിൽ സുപ്രീംകോടതി വിധിയെത്തുടർന്നാണ് സംയുക്ത ദീർഘകാല പാക്കേജുകൾ അവതരിപ്പിച്ചത്.
പുതിയ തീരുമാനമനുസരിച്ച് തേഡ്പാർട്ടി കവറേജ് ഒന്നിലേറെ വർഷത്തേക്ക് ഒന്നിച്ചെടുക്കാം.
ഓൺ ഡാമേജ് കവറേജ് വർഷംതോറും പുതുക്കണം.
രണ്ടും ചേർന്ന മൂന്നുവർഷ, അഞ്ചുവർഷ പോളിസികൾ മാത്രമുള്ളപ്പോൾ വാഹന ഉടമകൾ ഒന്നിച്ചു വലിയ തുക അടയ്ക്കണം. ഇതു പലർക്കും പ്രയാസമാണ്.
പോളിസി വില്പനയിൽ പല തെറ്റായ വാഗ്ദാനങ്ങളും നൽകിയെന്നുംവരാം. ദീർഘകാല പോളിസിയിൽ നോ ക്ലെയിം ബോണസ് ശരിയായി നൽകപ്പെട്ടിരുന്നില്ല എന്നും പരാതിയുണ്ട്.