മുംബൈ: വൈദ്യുതിവാഹന ചാർജറുകൾ സ്ഥാപിക്കുന്നതിന് എംജി മോട്ടോർ ഇന്ത്യയും ടാറ്റ പവറും ധാരണാപത്രം ഒപ്പിട്ടു. എംജി മോട്ടോർ ഡീലർഷിപ്പുകളിൽ ടാറ്റാ പവർ 50 കിലോവാട്ട് ഡിസി സൂപ്പർഫാസ്റ്റ് ചാർജറുകൾ സ്ഥാപിക്കും. മറ്റ് ഇവി ചാർജിംഗ് സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യും. എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജീവ്, ടാറ്റ പവർ സിഇഒയും എംഡിയുമായ പ്രവീർ സിൻഹ എന്നിവർ ധാരണാപത്രത്തിൽ ഒപ്പിട്ടു.
സൂപ്പർഫാസ്റ്റ് 50 കിലോവാട്ട് ഡിസി ചാർജറുകൾ, എംജി സെഡ്എസ് വൈദ്യുതി വാഹന ഉപയോക്താക്കൾക്കും സിസിഎസ്/ സി, എച്ച്എ ഡെമോ ചാർജിംഗ് മാനദണ്ഡങ്ങളുള്ള മറ്റു വൈദ്യുതി വാഹനങ്ങൾക്കും ഉപയോഗിക്കാം.
എംജി മോട്ടോറിന്റെ ന്യൂഡൽഹി-എൻസിആർ മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലുള്ള ഡീലർഷിപ്പുകളിലായി 10 സൂപ്പർ ഫാസ്റ്റ് 50 കിലോവാട്ട് ചാർജിംഗ് സ്റ്റേഷനുകളുണ്ട്. ഈ സൗകര്യം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. ടാറ്റ പവർ 19 നഗരങ്ങളിൽ 180 ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.