വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നമുക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിന് വലിയ വിലയുണ്ട്. അതുകൊണ്ടുതന്നെ പ്രോത്സാഹനം സ്വീകരിക്കുന്നതിൽ നാം പ്രകടിപ്പിക്കുന്ന താത്പര്യവും സന്തോഷവും പ്രോത്സാഹനം നൽകുന്ന കാര്യത്തിലും നമുക്കുണ്ട്.
ഇരുപതുവർഷം മനസിൽ കൊണ്ടുനടന്നതിനു ശേഷം 1996-ൽ ലോറി ബെത്ത് ജോൺസ് പ്രസിദ്ധീകരിച്ച തന്റെ പ്രഥമ കൃതിയാണ് "ജീസസ്, സിഇഒ.' അതിവേഗം ഒരു ബെസ്റ്റ് സെല്ലറായി മാറിയ ഈ പുസ്തകത്തിന്റെ പത്തുലക്ഷത്തിലേറെ കോപ്പികൾ ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ട് ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു.
ഈ അമേരിക്കൻ എഴുത്തുകാരിയുടെ "ജീസസ് ഇൻ ബ്ലൂ ജീൻസ്', "ദി പാത്ത്', "ദ പവർ ഓഫ് പോസിറ്റീവ് പ്രോഫസി' എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധമാണ്. പ്രചോദനാത്മക ഗ്രന്ഥരചനയിലും ബിസിനസിലും ഒരുപോലെ ശോഭിക്കുന്ന ലോറി "ജീസസ്, സിഇഒ' എന്ന ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന ഈ സംഭവം ഇവിടെ കുറിക്കട്ടെ.
ഒരിക്കൽ യാത്രയ്ക്കിടെ ലോറി ഷിക്കാഗോ എയർപോർട്ടിലെത്തി. അടുത്ത ഫ്ളൈറ്റിന് മൂന്നു മണിക്കൂർ താമസമുണ്ടായിരുന്നതുകൊണ്ടു സമയം ചെലവഴിക്കാനായി എയർപോർട്ടിൽത്തന്നെയുള്ള ഒരു ബാറിലേക്കു പോയി. തണുപ്പുകാലമായിരുന്ന അന്ന് ബാറിലും പതിവിലേറെ തണുപ്പുണ്ടായിരുന്നു.
ലോറി ബാറിലെത്തിയപ്പോൾ അവരുടെ ശ്രദ്ധ ആദ്യം പതിഞ്ഞത് അവിടെ പിയാനോ വായിച്ചുകൊണ്ടിരുന്ന ഡോറതി എന്ന സ്ത്രീയിലായിരുന്നു. തണുപ്പായിരുന്നതുകൊണ്ട് കൈയുറ അണിഞ്ഞായിരുന്നു ഡോറതി പിയാനോ വായിച്ചിരുന്നത്. ഡോറതിയുടെ അടുത്തുപോയിരുന്ന് അവരുടെ സംഗീതം ലോറി ശരിക്കും ആസ്വദിച്ചു.
അതിനുശേഷം അപ്പോൾ ആ പിയാനോയിൽ വായിച്ച ഗാനങ്ങളുടെ ഒരു ടേപ്പ് തയാറാക്കിക്കൊടുക്കാമോ എന്നു ലോറി ചോദിച്ചു. സംഗീതം ആസ്വദിക്കുന്ന തന്റെ ഒരു സുഹൃത്തിന് അയച്ചുകൊടുക്കാനായിരുന്നു ലോറി ടേപ്പ് ആവശ്യപ്പെട്ടത്.
താൻ വായിക്കുന്ന പിയാനോ സംഗീതത്തിന്റെ ടേപ്പ് ആവശ്യപ്പെട്ടപ്പോൾ ആ കലാകാരിയുടെ മുഖം പ്രകാശിച്ചു. അവർ അല്പംകൂടി നിവർന്നിരുന്നു വീണ്ടും ശ്രുതിമധുരമായി പിയാനോ വായിച്ചു. ലോറിയുടെ ആഗ്രഹമനുസരിച്ചു തന്റെ പിയാനോ സംഗീതത്തിന്റെ ഒരു ടേപ്പ് തയാറാക്കിക്കൊടുക്കാൻ അവർ തയാറായിരുന്നു. ലോറി ഉടനെ തന്റെ ബിസിനസ് കാർഡും അഡ്വാൻസായി ഒരു തുകയും കൊടുത്തു.
അതേത്തുടർന്നു ലോറി ആ ബാറിന്റെ ഉടമയോടു ചോദിച്ചു, ""ഡോറതി വായിക്കുന്ന സംഗീതത്തിന്റെ ഒരു ടേപ്പ് തയാറാക്കിത്തരാൻ ഞാൻ പറഞ്ഞിട്ടുണ്ട്. ഡോറതി ടേപ്പ് തയാറാക്കുകയാണെങ്കിൽ അതിന്റെ വില്പനയ്ക്ക് പ്രോത്സാഹനം നൽകുമോ? തീർച്ചയായും ഇവിടെ വരുന്നവർ അതു വാങ്ങുമെന്നാണ് എന്റെ വിശ്വാസം. ഞാൻ കേട്ടിട്ടുള്ളതിൽവച്ച് ഏറ്റവും നല്ല പിയാനോ വായനക്കാരിലൊരാളാണ് ഡോറതി.''
ബാറിന്റെ ഉടമയ്ക്ക് സ്വീകാര്യമായിരുന്നു ഈ നിർദേശം. ഇക്കാര്യത്തെക്കുറിച്ച് ലോറി ബാറിലുള്ളവരോട് സംസാരിച്ചപ്പോൾ ഡോറതിയുടെ പശ്ചാത്തലം അല്പം മനസിലാക്കാൻ ലോറിക്കു സാധിച്ചു. അറുപതോടടുത്ത പ്രായംവരുന്ന ഡോറതി കാൻസർ ബാധിതനായ തന്റെ ഭർത്താവിന്റെ ചികിത്സാച്ചെലവിനു വേണ്ടിയായിരുന്നത്രേ പിയാനോ വായിച്ചു പണമുണ്ടാക്കിയിരുന്നത്.
നാലാഴ്ച കഴിഞ്ഞപ്പോൾ ലോറിക്ക് ഡോറതിയുടെ ഒരു ടേപ്പ് ലഭിച്ചു. രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന പിയാനോ സംഗീതത്തിന്റെ ടേപ്പായിരുന്നു അത്. അതോടൊപ്പം ഡോറതിയുടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ലോറി നൽകിയ പ്രോത്സാഹനത്തിനുള്ള നന്ദിപ്രകടനമായിരുന്നു ആ കുറിപ്പിൽ നിറഞ്ഞുനിന്നിരുന്നത്.
പിന്നീട് ആറാഴ്ച കഴിഞ്ഞപ്പോൾ ലോറിക്കു ഡോറതിയുടെ മറ്റൊരു കത്ത് ലഭിച്ചു. അതിലുണ്ടായിരുന്നതു ലോറിയുടെ ആദ്യത്തെ പൊതുസംഗീത പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണമായിരുന്നു! പ്രസിദ്ധമായ ഒരു മ്യൂസിക് ഹാളിൽ ടിക്കറ്റ് വച്ചായിരുന്നു ആ സംഗീതസായാഹ്നം പ്ലാൻ ചെയ്തിരുന്നത്.
ഇതേക്കുറിച്ചു ലോറി എഴുതുന്നു, ""പണംവച്ച് സംഗീതപരിപാടി നടത്തുന്നതിനെക്കുറിച്ചു ഡോറതി പണ്ടേ ആലോചിച്ചിട്ടുണ്ടാവണം. എങ്കിൽപോലും അഞ്ചുമിനിറ്റു സമയത്തേക്ക് ഞാൻ ഡോറതിക്കു നൽകിയ പ്രോത്സാഹനമല്ലേ അങ്ങനെ ചെയ്യാൻ ഡോറതിക്കു വേണ്ടിയിരുന്ന അവസാന പ്രചോദനം എന്നു ഞാൻ ചിന്തിച്ചുപോകാറുണ്ട്.''
നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നമുക്ക് മറ്റുള്ളവരെ വളർത്താനെന്നതുപോലെ തളർത്താനും സാധിക്കും. എന്നാൽ, അറിയാതെയാണെങ്കിലും മറ്റുള്ളവരെ വളർത്തുന്നതിനേക്കാൾ തളർത്തുന്നതിനാണ് നമ്മുടെ വാക്കുകളും പ്രവൃത്തികളും പലപ്പോഴും വഴിതെളിക്കുക.
ഡോറതിയുടെ പിയാനോ സംഗീതം ശ്രവിച്ചപ്പോൾ അത് അതിവിശേഷമായി ലോറിക്കു തോന്നി. അക്കാര്യം ഉടൻതന്നെ ഡോറതിയോടു പറയുകയും ചെയ്തു. എന്നാൽ ഡോറതിയുടെ പ്രോത്സാഹനം വാക്കുകളിൽ ഒതുങ്ങിനിന്നില്ല. അതു പ്രവൃത്തിയിലേക്ക് കടന്നു. അതുവഴി ഡോറതിക്കുണ്ടായ നേട്ടം എത്ര അധികമായിരുന്നു.
ലോറി പറഞ്ഞതുപോലെ ഡോറതിക്കു ലോറി നൽകിയ പ്രോത്സാഹനമായിരിക്കണം അറുപതോടടുത്ത പ്രായത്തിൽ തന്റെ സംഗീത കലാപരിപാടിയുമായി പൊതുരംഗത്തേക്കു കടക്കാൻ ഡോറതിക്ക് ആത്മവിശ്വാസം പകർന്നത്. ലോറി നൽകിയ പ്രോത്സാഹനമില്ലായിരുന്നുവെങ്കിൽ ഡോറതി ഒരുപക്ഷേ ഒരു പൊതുകലാപരിപാടിക്കു മുതിരുമായിരുന്നില്ല.
കുട്ടികൾക്കും ചെറുപ്പക്കാർക്കുമൊക്കെ പ്രോത്സാഹനം നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആരും നമ്മോടു പറഞ്ഞുബോധ്യപ്പെടുത്തേണ്ടതില്ല. കാരണം, അത് എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമാണ്. എന്നാൽ അങ്ങനെ നാം ചെയ്യുന്നുണ്ടോ എന്നുള്ളതു വേറേ കാര്യം. കുട്ടികൾക്കും ചെറുപ്പക്കാർക്കും എന്നതുപോലെ പ്രായമായവർക്കും പ്രോത്സാഹനം ഗുണംചെയ്യും എന്നതും നാം മറക്കേണ്ട.
1972 മുതൽ 1983 വരെ അമേരിക്കൻ ടെലിവിഷനിൽ നിറഞ്ഞുനിന്ന ഒരു സീരിയലാണ് "മാഷ്.' ഇപ്പോഴും ഈ സീരിയലിന്റെ റീ റൺ നടക്കുന്നുവെന്നു കേട്ടാൽ അതിന്റെ പോപ്പുലാരിറ്റി എത്രയധികമാണെന്നു മനസിലാക്കാമല്ലോ.
ഈ സീരിയലിലെ ഏറ്റവും പ്രമുഖ കഥാപാത്രത്തെ ഏറെ വിജയകരമായി അവതരിപ്പിച്ചിരിക്കുന്നത് അലൻ അൾഡ എന്ന നടനാണ്. അവാർഡുകളെക്കുറിച്ച് ഒരിക്കൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു, ""നമുക്കു ചെറുപ്പമാണെങ്കിലും പ്രായമായെങ്കിലും വീണ്ടും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ അവാർഡുകൾവഴി നൽകുന്ന പ്രോത്സാഹനം വഴിതെളിക്കും.''
അതേ, വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നമുക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിന് വലിയ മാസ്മരിക ശക്തിയുണ്ട്. തന്മൂലം പ്രോത്സാഹനം സ്വീകരിക്കുന്നതിൽ നാം പ്രകടിപ്പിക്കുന്ന താത്പര്യവും സന്തോഷവും മറ്റുള്ളവർക്ക് പ്രോത്സാഹനം നൽകുന്ന കാര്യത്തിലും നമുക്കുണ്ട് എന്ന് ഉറപ്പുവരുത്താം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ