ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ രാജ്യത്തെ 548 ആരോഗ്യപ്രവർത്തകർക്കു കോവിഡ്-19 ബാധിച്ചതായി കേന്ദ്രസർക്കാർ. ഭൂരിഭാഗം പേരുടെയും കാര്യത്തിൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കീഴിലുള്ള ആരോഗ്യപ്രവർത്തകർ ഇതിൽ ഉൾപ്പെടും. ഡൽഹിയിൽമാത്രം 69 ഡോക്ടർമാർക്ക് രോഗം ബാധിച്ചു.
അതേസമയം ആരോഗ്യമേഖലയിലെ ഫീൽഡ് വർക്കർമാർ, ശുചീകരണതൊഴിലാളികൾ, സുരക്ഷാ ഉദ്യോഗസ്ഥർ, ലാബറോട്ടറി ജീവനക്കാർ തുടങ്ങിയവരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.