ആരോഗ്യസേതു ആപ്പിൽ സുരക്ഷാ പിഴവ്

06:50 PM May 07, 2020 | Deepika.com
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും കേ​ന്ദം ത​യാ​റാ​ക്കി​യ ആ​രോ​ഗ്യ സേ​തു ആ​പ്പി​ൽ വ​ൻ സു​ര​ക്ഷ പി​ഴ​വെ​ന്നു മു​ന്ന​റി​യി​പ്പ്. ഫ്ര​ഞ്ച് എ​ത്തി​ക്ക​ൽ ഹാ​ക്ക​ർ റോ​ബ​ർ​ട് ബാ​പ്റ്റി​സ്റ്റ് ആ​ണ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്. എ​ന്നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു നി​ഷേ​ധി​ച്ചു.

ആ​രോ​ഗ്യ​സേ​തു ആ​പ്പി​ൽ സു​ര​ക്ഷാ പി​ഴ​വ് ക​ണ്ടെ​ത്തി​യെ​ന്നും കോ​ടി​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രു​ടെ സ്വ​കാ​ര്യ​ത അ​പ​ക​ട​ത്തി​ലാ​ണെ​ന്നും ഹാ​ക്ക​ർ ട്വി​റ്റ​റി​ലൂ​ടെ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തു നി​ഷേ​ധി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​പ​യോ​ക്ത​ക്ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ പ്ര​ശ്ന​ത്തി​ല​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി.

പ്ര​ശ്നം പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​നു മു​ന്പ് താ​ൻ അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു പ​രി​ഹാ​ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് എ​ന്ന് ഹാ​ക്ക​ർ പി​ന്നീ​ട് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ട്വീ​റ്റ് പു​റ​ത്തു​വ​ന്ന് ഒ​രു മ​ണി​ക്കൂ​റി​ന​കം ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ കം​പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ണ്‍​സ് ടീ​മും നാ​ഷ​ണ​ൽ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​റും സു​ര​ക്ഷാ വീ​ഴ്ച​യു​ടെ വി​വ​ര​ങ്ങ​ള​റി​യാ​ൻ ത​ന്നെ സ​മീ​പി​ച്ചെ​ന്നും ഹാ​ക്ക​ർ പ​റ​യു​ന്നു.ആ​പ്പി​നെ​ച്ചൊ​ല്ലി നേ​ര​ത്തെ​യും സു​ര​ക്ഷാ​പ​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.