കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കേന്ദം തയാറാക്കിയ ആരോഗ്യ സേതു ആപ്പിൽ വൻ സുരക്ഷ പിഴവെന്നു മുന്നറിയിപ്പ്. ഫ്രഞ്ച് എത്തിക്കൽ ഹാക്കർ റോബർട് ബാപ്റ്റിസ്റ്റ് ആണ് മുന്നറിയിപ്പു നൽകിയത്. എന്നാൽ കേന്ദ്രസർക്കാർ ഇതു നിഷേധിച്ചു.
ആരോഗ്യസേതു ആപ്പിൽ സുരക്ഷാ പിഴവ് കണ്ടെത്തിയെന്നും കോടിക്കണക്കിന് ഇന്ത്യക്കാരുടെ സ്വകാര്യത അപകടത്തിലാണെന്നും ഹാക്കർ ട്വിറ്ററിലൂടെ പറഞ്ഞു. എന്നാൽ ഇതു നിഷേധിച്ച കേന്ദ്രസർക്കാർ ഉപയോക്തക്കളുടെ സ്വകാര്യ വിവരങ്ങൾ പ്രശ്നത്തിലല്ലെന്നു വ്യക്തമാക്കി.
പ്രശ്നം പരസ്യമായി വെളിപ്പെടുത്തുന്നതിനു മുന്‍പ് താൻ അവരുടെ ഭാഗത്തുനിന്ന് ഒരു പരിഹാരത്തിനായി കാത്തിരിക്കുകയാണ് എന്ന് ഹാക്കർ പിന്നീട് ട്വിറ്ററിൽ കുറിച്ചു.
ട്വീറ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീമും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങളറിയാൻ തന്നെ സമീപിച്ചെന്നും ഹാക്കർ പറയുന്നു.ആപ്പിനെച്ചൊല്ലി നേരത്തെയും സുരക്ഷാപരമായ ആരോപണങ്ങൾ ഉയർന്നിരുന്നു.