കൊറോണ വൈറസിന്‍റെ ഇരുന്നൂറോളം വകഭേദം കണ്ടെത്തി

06:31 PM May 07, 2020 | Deepika.com
കോ​വി​ഡ്-19 രോ​ഗ​ത്തി​നു കാ​ര​ണ​മാ​യ സാ​ര്‍സ് കോ​വ്-2 വൈ​റ​സി​ന്‍റെ ഇ​രു​ന്നൂ​റോ​ളം വ​ക​ഭേ​ദ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. വൈ​റ​സ് രോ​ഗം ബാ​ധി​ച്ച 7,500 ആ​ളു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് ല​ണ്ട​ന്‍ വൈ​റ​സി​ന്‍റെ ജ​നി​റ്റി​ക്ക​ല്‍ മ്യൂ​ട്ടേ​ഷ​ന്‍സ് ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്‍ഫ​ക്ഷ​ന്‍, ജ​നി​റ്റി​ക്‌​സ് ആ​ന്‍ഡ് ഇ​വ​ലൂ​ഷ​ന്‍ എ​ന്ന ജേ​ര്‍ണ​ലി​ലാ​ണ് ഇ​ക്കാ​ര്യം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 2019ൽ ആ​ണ് വൈ​റ​സ് ഉ​ണ്ടാ​യ​തെ​ന്നും പ​ഠ​ന​ത്തി​ല്‍ പ​റ​യു​ന്നു.