ജില്ലയിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ തയാറായി 20,998 അതിഥി തൊഴിലാളികൾ. ഇതിൽ 14,092 പേർ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ആസാം-2455, ബീഹാർ-1446, ഒഡീഷ-1030, ഉത്തർപ്രദേശ്-558, ജാർഖണ്ഡ്-536, തമിഴ്നാട്-432 പേരുമാണ് മടങ്ങാൻ തയാറായിരിക്കുന്നത്.
കൂടുതൽ തൊഴിലാളികൾ ചങ്ങനാശേരി താലൂക്കിൽനിന്നാണ് 7,947 പേർ. മീനച്ചിൽ-4546, കോട്ടയം-4154, വൈക്കം-2187, കാഞ്ഞിരപ്പള്ളി-2164 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിൽനിന്നുള്ളവരുടെ കണക്ക്.
അതേസമയം മറ്റു സംസ്ഥാനങ്ങളിൽനിന്ന് 284 പേർ കോട്ടയത്ത് തിരിച്ചെത്തി. ജില്ലയിലേക്ക് വരുന്നതിനായി 1,290 പേരാണ് ഇതുവരെ അപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ 796 പേർക്ക് അനുമതി നൽകിയിട്ടുണ്ട്.
കോട്ടയത്തുനിന്ന് നാട്ടിലേക്ക് മടങ്ങാൻ തയാറായി 20,998 അതിഥി തൊഴിലാളികൾ
07:43 PM May 06, 2020 | Deepika.com