പ്രവാസികളുമായി രണ്ട് വിമാനങ്ങൾ വ്യാഴാഴ്ച കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും സൗദിയിൽ നിന്ന് കോഴിക്കോട്ടേക്കുമാണ് പ്രവാസികളുമായി വിമാനങ്ങൾ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യോമയാന മന്ത്രാലയം ഏർപ്പെടുത്തിയ വിമാനങ്ങളും പ്രതിരോധ വകുപ്പ് ഏർപ്പെടുത്തിയ കപ്പലുകളിലുമാണ് പ്രവാസികൾ വരുന്നത്. നാട്ടിലേക്ക് വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മടങ്ങി വരുന്ന ഓരോ മലയാളിയുടെയും കാര്യത്തിൽ കരുതലോടെ ഇടപെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രവാസികളുമായി രണ്ട് വിമാനങ്ങൾ വ്യാഴാഴ്ച കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി
07:40 PM May 06, 2020 | Deepika.com