ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യ​ത് 6,802 പേ​ർ

07:38 PM May 06, 2020 | Deepika.com
ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും 6,802 പേ​ർ കേ​ര​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 2,03,189 പേ​ർ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ൽ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്തു. പാ​സ് തേ​ടി​യ​ത് 69,108 പേ​രാ​ണ്. 32,878 പാ​സു​ക​ൾ വി​ത​ര​ണം ചെ​യ്തു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് 4,298 പേ​ർ, ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് 2,120 പേ​ർ, മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് 98 പേ​രു​മാ​ണ് എ​ത്തി​യ​ത്. മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലേ​ക്കാ​ണ് കൂ​ടു​ത​ൽ പേ​ർ എ​ത്തി​യ​ത്. വാ​ള​യാ​ർ ചെ​ക്ക്പോ​സ്റ്റി​ലൂ​ടെ മാ​ത്രം 4,369 പേ​ർ വ​ന്നു. മ​ഞ്ചേ​ശ്വ​രം ചെ​ക്ക്പോ​സ്റ്റി​ലൂ​ടെ 1,637 പേ​രും വ​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ഇ​പ്പോ​ഴു​ള്ള സ്ഥ​ലം ഹോ​ട്ട്സ്പോ​ട്ടാ​ണെ​ങ്കി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തു​ന്ന ക്വാ​റ​ന്‍റൈ​നി​ൽ ഏ​ഴ് ദി​വ​സം ക​ഴി​യ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ഗ​ർ​ഭി​ണി​ക​ളെ ഒ​ഴി​വാ​ക്കും. വി​ദേ​ശ​ത്തു​നി​ന്നു വ​രു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്കും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.