+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​ൻ വേ​ണം: മുഖ്യമന്ത്രി

ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​ൻ വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഡ​ൽ​ഹി, പ​ഞ്ചാ​ബ്, ഹി​മാ​ച​ൽ, ഹ​രി​യാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ലോ​ക്ക്ഡൗ​ൺ കാ
മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​ൻ വേ​ണം: മുഖ്യമന്ത്രി
ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക ട്രെ​യി​ൻ വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഡ​ൽ​ഹി, പ​ഞ്ചാ​ബ്, ഹി​മാ​ച​ൽ, ഹ​രി​യാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ലോ​ക്ക്ഡൗ​ൺ കാ​ര​ണം കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​ൻ ഊ​ർ​ജി​ത​മാ​യ ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് 1200ഓ​ളം മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ തി​രി​ച്ച് വ​രാ​ൻ ഈ ​നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്. പ്ര​ത്യേ​ക നോ​ൺ സ്റ്റോ​പ്പ് ട്രെ​യി​ൻ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഈ ​നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്ക് ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ​നി​ന്ന് പ്ര​ത്യേ​ക ട്രെ​യി​ൻ ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ‍​ർ​ഥി​ക​ൾ​ക്ക് ഡ​ൽ​ഹി​യി​ലെ​ത്തി യാ​ത്ര തു​ട​ങ്ങാ​നാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.